കൊച്ചി: ലോകോത്തര കൊറിയൻ ബ്യൂട്ടി പ്രൊഡക്ടായ ടിർടിർ (TIRTIR ) ഉത്പന്നങ്ങൾ ഇനി ഇന്ത്യയിലെ സ്റ്റോറുകളിലും ; റിലയൻസ് റീട്ടെയ്ലിന്റെ ബ്യൂട്ടി പ്രൊഡ്ക്ട് പ്ലാറ്റ്-ഫോമായ ടിറ സ്റ്റോറുകളിലൂടെയാണ് ടിർ ടിർ ലഭ്യമായിരിക്കുന്നത്. ലോകത്തെ മുൻനിര കൊറിയൻ ബ്യൂട്ടി പ്രൊഡ്ക്ടുകളിലൊന്നായ ടിർടിർ ഉപഭോക്താക്കൾക്ക് ഇനി ഇന്ത്യയിലും ലഭ്യമാകും. റിലയൻസ് റീട്ടെയ്ലിന്റെ ബ്യൂട്ടി പ്രൊഡ്ക്ട് പ്ലാറ്റ്ഫോമായ ടിറ സ്റ്റോറുകളിലൂടെയാണ് ടിർടിർ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടമായി മുംബൈ, ഡൽഹി, ബെംഗ്ലൂരു എന്നിവടങ്ങളിലാണ് ടിർടിർ ലഭ്യമാവുക. മേക്കപ്പ്, ഹെയർകെയർ, സ്കിൻകെയർ ഉത്പന്നങ്ങളാണ് ടിർടിർ അവതരിപ്പിക്കുന്നത്.
. മിൽക്ക് സ്കിൻ ടോണർ, സെറാമിക് മിൽക്ക് ആംപ്യൂൾ, മേക്കപ്പ് ഫിക്സിങ്ങ് സ്പ്രേ തുടങ്ങിയവയാണ് ഓൺലൈനിലൂടെ ടിർടിർ ലഭ്യമാക്കിയിരുന്നത്. കൂടുതൽ വിപുലമായ ഉത്പന്നങ്ങളോടെയാണ് ഇന്ത്യൻ ഓഫ് ലൈൻ റീട്ടെയ്ൽ സ്റ്റോറുകളിലേക്കുള്ള ടിർടിറിന്റെ പ്രവേശനം.
മുംബൈ ജിയോ വേൾഡ് ഡ്രൈവ്, ഡൽഹി വസന്ത് കുഞ്ചിലെ ഡിഎൽഎഫ് അവന്യൂ, മുംബൈ ഇൻഫിനിറ്റി മാൾ, ബെംഗ്ലൂരു മാൾ ഓഫ് ഏഷ്യ എന്നിവടങ്ങളിലെ ടിറ സ്റ്റോറുകളിലാണ് ടിർടിർ ലഭിക്കുക. മികച്ച ഗുണമേന്മയുള്ള കൊറിയൻ ബ്യൂട്ടി ഉത്പന്നമായ ടിർടിറിന് മികച്ച സ്വീകാര്യതയാണുള്ളത്.