കേപ് ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. സ്മിത്തിന്റെ രാജി ക്രിക്കറ്റ് ആസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവെച്ചു. രാജിവിവരം ഓസ്ട്രേലിയ ക്രിക്കറ്റ് സ്ഥിരീകരിച്ചു. കേപ് ടൗണ്‍ ടെസ്റ്റില്‍ ബോളില്‍...
ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടുന്ന പാക് ഭീകരതയ്ക്ക് മുന്നറിയിപ്പുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും നേരെ സമാധാനശ്രമങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും ഓരോ വെടിയുണ്ടയ്ക്കും ഓരോ ബോംബ് എന്നതുമാത്രമാണ് പാകിസ്താനുള്ള മറുപടിയെന്നുമാണ് അമിത് ഷാ പറഞ്ഞത്.
ആയുധത്തെ ആയുധം കൊണ്ടു തന്നെയാണ് നേരിടേണ്ടതെന്ന്...
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ദയാഭായി, സാഹിത്യകാരി സാറാ ജോസഫ്, സുരേഷ് ഗോപി എംപി തുടങ്ങിയ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലെത്തും.
സിപിഐഎം...
കൊച്ചി: വിവാദമായ ഹാദിയ കേസ് സുപ്രീംകോടതിയില്‍ നടത്തിയതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിക്ക് ചെലവായത് 99.52 ലക്ഷം രൂപ. പാര്‍ട്ടി സംസ്ഥാന സമിതി പ്രസിദ്ധീകരിച്ച കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.കേസിന്റെ പലഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ ചെലവഴിച്ചു. യാത്രച്ചെലവ്...
കൊച്ച് :സീറോ മലബാര്‍ സഭയുടെ ഭൂമി വിവാദം പുതിയ വഴിത്തിരവിലേക്ക്. ഇന്ന് എറണാകുളം ബിഷപ്പ്‌സ് ഹൗസില്‍ നടന്ന വൈദീകയോഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭൂമി വിവാദത്തില്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടാണ് വൈദികര്‍ ഒറ്റകെട്ടായെടുത്തത്. വിഷയം മാര്‍പാപ്പയുടെ പ്രത്യേക പരിഗണനയ്ക്ക് വിടാനും തീരുമാനമായി. വൈദികര്‍...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പാര്‍ലമെന്റ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ പൊലീസ് അതിക്രമം. പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചു തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനം ഉപരോധിക്കുകയാണ്.
മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകളും മറ്റും പൊലീസ് ആക്രമണത്തില്‍ തകര്‍ന്നിരുന്നു. കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം.ഹിന്ദുസ്ഥാന്‍ ടൈംസ് ഫോട്ടോഗ്രാഫര്‍...