ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണ ഹസാരെ വീണ്ടും ഡല്‍ഹിയില്‍ നിരാഹാരസമരം തുടങ്ങി. ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്ന മെല്ലപ്പോക്ക് നയത്തിനെതിരെയാണ് സമരം. സ്ഥിരതയുള്ള ലോക്പാല്‍ നടപ്പാക്കുന്ന കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 43 കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ചെന്നും ഒരെണ്ണത്തിനു പോലും മറുപടി ലഭിച്ചില്ലെന്നും...
ന്യൂഡല്‍ഹി: തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി തവണ പ്രശംസ ഏറ്റുവാങ്ങിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു. ഇറാഖില്‍ ഐഎസ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ ബന്ധുക്കളാണ് സുഷമയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ നേരില്‍ക്കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ...
ന്യൂഡല്‍ഹി: ഫെയ്സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചു. വിവരങ്ങള്‍ ചോര്‍ത്തിയത് ഉപയോക്താക്കളുടെ സമ്മത പ്രകാരമാണോയെന്നു കേന്ദ്രം ചോദിക്കുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയത്.
മാര്‍ച്ച് 31നകം...
തിരുവനന്തപുരം: ജയില്‍ പുള്ളികളോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിനകത്തുള്ള എല്ലാവരും ക്രിമിനല്‍ സ്വഭാവമുള്ളവരല്ല. പൊലീസുകാര്‍ക്ക് അവരോട് സഹാനുഭൂതി ഉണ്ടാകണം. ശരിയായ ജീവിത പാതയിലേക്ക് അവരെ തിരിച്ച് കൊണ്ടുവരാന്‍ പൊലീസ് ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസുകാരുടെ പാസിംഗ് ഔട്ട് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ...
ആലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് അച്ഛനും മക്കളും അടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി കല്‍പ്പകവാടിയില്‍ ഇന്നു പുലര്‍ച്ചെ ഒരുമണിയോടുകൂടിയായിരിന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിക്കുകയായിരുന്നു. ബാബു, മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16), എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ...
ഗോഹട്ടി: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ തനിക്കൊപ്പം പഠിക്കുന്ന ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ചുകൊന്നു. അസമിലെ നഗാവ് ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്‌കൂളില്‍...