കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തില്‍ എസ്.ഐ അടക്കം നാല് പൊലിസുകാര്‍ കൂടി പ്രതികളാകും. വരാപ്പുഴ എസ്.ഐ ദീപക്ക് അടക്കമുള്ള പൊലിസുകാരാണ് പ്രതികളാവുക. ശ്രീജിത്തിന്റെ മരണത്തില്‍ ദീപക്കിനും പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം അന്വേഷണ ചുമതലയുള്ള ഐ.ജി എസ്...
തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ ആരായാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. കസ്റ്റഡി മരണങ്ങളുടെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാട് തള്ളി മകന്‍ ശരത്...
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സി.പി.എം സമ്മര്‍ദ്ദം ചെലുത്തിയെന്ന് ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്റെ വെളിപ്പെടുത്തല്‍. സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വച്ചാണ് സമ്മര്‍ദ്ദമുണ്ടായതെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ പരമേശ്വരന്‍ തന്നെ രണ്ട് തവണ മൊഴി...
കൊല്ലം: സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് മനംനൊന്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഇടമണ്‍ സ്വദേശില അബ്ദുള്‍ നാസറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
സ്ഥലംമാറ്റിയതിലെ മനോവിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ഇയാളില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
ആഗ്ര: ശക്തമായ മഴയെ തുടര്‍ന്ന് താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നുവീണു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. താജ്മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണാണ് തകര്‍ന്നുവീണത്.
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റൊരു സംഭവത്തില്‍ ആഗ്രയില്‍ നിന്ന് 50 കിലോ...
കോഴിക്കോട്: ഹാരിസണ്‍സ് പ്ലാന്റ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നിര്‍ത്തിവെക്കണമെന്ന ഹൈക്കോടതി വിധി ജനങ്ങള്‍ക്കും പാവപ്പെട്ടവന്റെ താല്‍പര്യങ്ങള്‍ക്കുമെതിരാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ. ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതല്ല സ്വരാജ് പറഞ്ഞു.
'ഒരു സെന്റ് ഭൂമി...
കൊച്ചി:ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പൊലീസിനെ ന്യായീകരിച്ച് റൂറല്‍ എസ്പി എ വി ജോര്‍ജ്. ആളുമാറിയല്ല ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെ തന്നെയാണ് കസ്റ്റഡിയിലെടുത്തത്.മരിച്ച ശ്രീജിത്തിന് എതിരെയാണ് വാസുദേവന്റെ മകന്‍ ആദ്യം മൊഴി നല്‍കിയതെന്നും എ വി ജോര്‍ജ് വ്യക്തമാക്കി....