കോംബ്രിജ് അനലറ്റിക്ക തന്റെ വ്യക്തിവിവരങ്ങളും ചോര്‍ത്തി!!! വെളിപ്പെടുത്തലുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്

വാഷിങ്ടന്‍: കേംബ്രിജ് അനലിറ്റിക്ക തന്റെ വ്യക്തിവിവരങ്ങളും ചോര്‍ത്തിയെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ചോര്‍ത്തപ്പെട്ട 87 മില്യണ്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പട്ടികയില്‍ തന്റേതും ഉള്‍പ്പെടുമെന്നാണ് ഫെയ്സ്ബുക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് എനര്‍ജി ആന്‍ഡ് കൊമേഴ്സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരായി ചോദ്യങ്ങളോടു പ്രതികരിക്കവെയാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം, ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ നിയന്ത്രണം ലഭിക്കുന്നില്ലെന്ന് ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വിമര്‍ശനത്തെ സക്കര്‍ബര്‍ഗ് തള്ളിക്കളയുകയും ചെയ്തു. ഫെയ്സ്ബുക്കില്‍ ആര് എപ്പോള്‍ എന്തു പങ്കുവയ്ക്കാനെത്തിയാലും അവര്‍ക്കു അവിടെവച്ചുതന്നെ എല്ലാം നിയന്ത്രിക്കാനാകും. ആ സംവിധാനം ഉപയോക്താവിനു അപ്പോള്‍തന്നെ ഉപയോഗിക്കാനാകുന്ന വിധമാണു സജ്ജീകരിച്ചിരിക്കുന്നത്. അല്ലാതെ സെറ്റിങ്സില്‍ കയറി മാറ്റേണ്ട കാര്യമില്ല, സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച അഞ്ച് മണിക്കൂര്‍ ചോദ്യങ്ങളെ നേരിട്ട സക്കര്‍ബര്‍ഗ് രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് യുഎസ് കോണ്‍ഗ്രസിനു മുന്നില്‍ ഹാജരാകുന്നത്. പതിവു വസ്ത്രമായ ഗ്രേ ടീ ഷര്‍ട്ടിനു പകരം സ്യൂട്ട് ധരിച്ചാണ് സക്കര്‍ബര്‍ഗ് ഹാജരായത്. സെനറ്റര്‍മാരുടെ ചൂടന്‍ ചോദ്യത്തിനു മുന്നില്‍ പതറാതെ കൃത്യമായ ഉത്തരങ്ങളാണ് സക്കര്‍ബര്‍ഗ് നല്‍കിയത്.

ഇതു ഓഹരിവിപണിയിലും പ്രതിഫലിച്ചു. സക്കര്‍ബര്‍ഗിന്റെ പ്രകടനത്തില്‍ മതിപ്പു തോന്നിയ നിക്ഷേപകരുടെ പ്രയത്നത്തില്‍ ചൊവ്വാഴ്ച മാത്രം 4.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫെയ്സ്ബുക്കിന്റെ ഓഹരികള്‍ നേടിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്ക് എടുക്കുകയാണെങ്കില്‍ ഒരു ദിവസം ഫെയ്സ്ബുക്ക് നേടുന്ന മികച്ച വളര്‍ച്ചയാണിത്. എന്നാല്‍ ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 0.7% ഇടിവു രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7