ന്യൂഡല്‍ഹി: മക്കാ മസ്ജിദ് കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി രാജിവെച്ചു. രവീന്ദര്‍ റെഡ്ഡിയാണ് രാജിവെച്ചത്.10 ദിവസത്തെ അവധിക്ക് അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജി. രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും റെഡ്ഡി പറഞ്ഞു.ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ മുന്‍ ആര്‍എസ്എസ്...
ഹൈദരാബാദ്: 2007 ലെ മക്കാ മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് എന്‍ഐഎ കോടതിയുടെ വിധി. കേസില്‍ സ്വാമി അസീമാനന്ദ അടക്കമുള്ളവരെയാണ് കോടതി വെറുതെവിട്ടിരിക്കുന്നത്.
2007 മെയ് 18 നാണ്...
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.തല്‍ക്കാലം എസ്മ...
ന്യൂഡല്‍ഹി: തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കത്‌വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിക്കും. താന്‍ പീഡനത്തിന് ഇരയാകുന്നതിനോ കൊല്ലപ്പെടുന്നതിനോ സാധ്യതയുണ്ട്. ഒരുപക്ഷേ കോടതിയില്‍ പ്രാക്ടീസ് ചെയ്യാനും അവര്‍ അനുവദിച്ചേക്കില്ലെന്നും ദീപിക പറയുന്നു.
ഹിന്ദു...
ജയ്പൂര്‍: ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. രാജസ്ഥാനില്‍ റാലി സംഘടിപ്പിക്കാന്‍ എത്തിയപ്പോഴാണു സംഭവം. റാലിക്കു നിശ്ചയിച്ചിരുന്ന നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതിനെ തുടര്‍ന്നാണു മേവാനിയെ തടഞ്ഞതെന്നു പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ ഭരണഘടനയേയും ബാബാ സാഹബ് അംബേദ്കറിനെയും കുറിച്ചു...
ചണ്ഡിഗഡ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് നാലു റണ്‍സ് ജയം. കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോരാട്ടം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് പിന്നാലെ എറണാകുളം റൂറല്‍ എസ്പിയുടെ സ്‌ക്വാഡിനെതിരെ മറ്റൊരു ആരോപണം. പൊലീസ് പിടികൂടിയ മകനെ പിന്നീട് പുഴയില്‍ മുങ്ങിമരിച്ചനിലയിലാണ് കണ്ടതെന്ന് വരാപ്പുഴ സ്വദേശിയായ നളിനി ആരോപിച്ചു. പൊലീസിനെ കണ്ടോടിയ നളിനിയുടെ മകന്‍ മുകുന്ദന്‍ പുഴയില്‍ വീണ് മുങ്ങിമരിച്ചെന്നാണ് രേഖകളിലുളളത്....