Category: BREAKING NEWS

ഫേയ്‌സ്ബുക്കിന് ഭിഷണിയായി ഹലോ

സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഫേസ്ബുക്കിന് പണികൊടുക്കാന്‍ ഒരുങ്ങി ഹലോ. കോടിക്കണക്കിന് ആള്‍ക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഫേയ്ബുക്ക്് ചോര്‍ത്തി എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പുതിയ എതിരാളിയുടെ രംഗപ്രവേശം. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലാണ് പുതിയ സോഷ്യല്‍ മീഡിയ സൈറ്റ് ഹാലോ കഴിഞ്ഞ ബുധനാഴ്ച...

വിഷു എന്നാല്‍….

ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. വിഷു വസന്തകാലമാണ്. വിഷുവിന്റെ വരവിന് ദിവസങ്ങള്‍ക്ക് മുന്പ് തന്നെ നാടെങ്ങും...

കോമണ്‍വെല്‍ത്ത് ഗെയിംസ് : വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സൈന നേവാള്‍ സ്വര്‍ണം നേടി

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ തന്നെ സൈന നേവാള്‍ ആണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ പി വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍പിച്ചത്....

വിഷുക്കണി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, വെറ്റിലയും പഴുത്ത അടയ്ക്കയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക,...

കരുതലോടെ നീങ്ങുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും; വിഷുഫലം

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു... (ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305) 1193-ാം മാണ്ട് ധനുശനി, തുലാവ്യാഴം മേടമാസം ഒന്നാം തീയതി ( 14-ാം തീയതി ശനിയാഴ്ച) രാവിലെ എട്ട് മണി 14 മിനുറ്റ് ഉത്രട്ടാതി ഒന്നാം പാദം ത്രയോദശി തിഥിയിലും സുരഭിക്കരണത്തിലും മാഹേന്ദ്രനാമ നിത്യയോഗം...

ഇടപാടുകാര്‍ക്ക് വന്‍ തിരിച്ചടി!!! എസ്.ബി.ഐ എ.ടി.എം ഇനി രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രം

തിരുവനന്തപുരം: ഇടപാടുകാരെ ആശങ്കയിലാഴ്ത്തി 24 മണിക്കൂര്‍ സേവനം നിര്‍ത്താനൊരുങ്ങി എസ്.ബി.ഐ എ.ടി.എം. എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനാണ് തീരുമാനം. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമെ ഇനി എസ്.ബി.ഐ എടിഎം പ്രവര്‍ത്തിക്കൂ. അടച്ചിടുവാനുള്ള നടപടികള്‍ ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍...

ആലുവയില്‍ അവിവാഹിതനായ യുവാവും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊച്ചി: ആലുവ തുരുത്തിനു സമീപം റെയില്‍പാളത്തില്‍ കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം കല്ലയം ഏട്ടാപ്പിള്ളി വീട്ടില്‍ സി.കെ.രാഗേഷ് (32), എടനാട് സ്വദേശിനി ശ്രീകല (28) എന്നിവരാണു മരിച്ചത്. കമിതാക്കളായ ഇവരെ ഇന്നലെ രാത്രി മുതല്‍ കാണാതാകുകയായിരുന്നു. പുലര്‍ച്ചെയാണു മരണമെന്നാണു പ്രാഥമിക...

വിഷു ആഘോഷം ഗംഭീരമാക്കാന്‍ പ്രവാസി മലയാളികളും; ഓഫര്‍ പൂരവുമായി സൂപ്പര്‍മാര്‍ക്കറ്റുകളും

ദുബായ് : നാട്ടിലുള്ളവര്‍ മാത്രമല്ല, പ്രവാസി മലയാളികളും വിഷു ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തിരക്കോടുതിരക്കാണ് അനുഭവപ്പെടുന്നത്. വാഴയിലയ്ക്കു മുതല്‍ മിക്‌സിക്കുവരെ വിലകുറച്ച് യുഎഇയിലെ കച്ചവട സ്ഥാപനങ്ങളും വിഷു ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കണിവെള്ളരി, കുമ്പളം, മത്തന്‍, കാബേജ്, ചേന, കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങക്കാ...

Most Popular

G-8R01BE49R7