തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരുക്ക്. സെക്രട്ടേറിയറ്റ് അനക്സ് ഒന്നിലെ ഒന്നാം നിലയിലെ ക്ലോസറ്റാണ് പൊട്ടിവീണത്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ ജീവനക്കാരിയെ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്...
കൊച്ചി: സോഷ്യൽ മീഡിയയിൽ സ്റ്റാർസ് ആയ പ്രവീൺ പ്രണവ് യൂട്യൂബേഴ്സ്. ഇവരുടെ യുട്യൂബ് ചാനലിന് ഏകദേശം 4 മില്യൺ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാൻസ് റീൽസിലൂടെ പ്രേക്ഷകർക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും (കൊച്ചു). ഇരുവരുടെയും ഡാൻസ് റീൽസുകളും സ്കിറ്റുകളും...
ന്യൂഡൽഹി: വിവാഹമോചനക്കേസ് നടക്കുമ്പോഴും ഭർതൃഗൃഹത്തിൽ നേരത്തേ ലഭിച്ചിരുന്ന അതേ സൗകര്യങ്ങൾക്കു സ്ത്രീക്ക് അർഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ സ്ത്രീക്ക് ഇടക്കാല ജീവനാംശമായി പ്രതിമാസം 1.75 ലക്ഷം രൂപ നൽകാൻ ഭർത്താവിനോടു നിർദേശിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
2008ൽ വിവാഹിതരായ മലയാളി ദമ്പതികളുമായി ബന്ധപ്പെട്ടതാണു...
തിരുവനന്തപുരം: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. വനിതാ സിവിൽ പൊലീസ് ഓഫിസറാണ്...
കൊച്ചി: സംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്കായി പ്രത്യേക നിക്ഷേപമേഖലകൾ (സ്പെഷൽ ഇൻവെസ്റ്റ്മെന്റ് റീജൻസ്) രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഇതിനായി പുതിയ നിയമം രൂപീകരിക്കും. വിപുലമായ അധികാരങ്ങളോടെ സംസ്ഥാന, മേഖലാ തലങ്ങളിൽ ബോർഡുകൾ രൂപീകരിച്ചാകും ഇവയുടെ പ്രവർത്തനം. നിക്ഷേപ ലൈസൻസ് ഉൾപ്പെടെ എല്ലാ അനുമതികളും ബോർഡുകൾ...
കൊച്ചി: ശ്രീറാം ഗ്രൂപ്പിന്റെ ഭാഗമായ ശ്രീറാം അസറ്റ് മാനേജ്മെന്റ് കമ്പനി രാജ്യത്തെ ആദ്യ മൾട്ടി സെക്ടർ റൊട്ടേഷൻ ഫണ്ട് അവതരിപ്പിച്ചു. ഇടത്തരം മുതൽ ദീർഘ കാലയളവിലേക്ക് നേട്ടം കരസ്ഥമാക്കാവുന്ന വ്യത്യസ്ത മേഖലകളിൽ നിക്ഷേപം നടത്താമെന്നതാണ് ഈ ഫണ്ടിന്റെ പ്രത്യേകത. നിക്ഷേപം നടത്തിയ ഓഹരികളുടെ വിപണിയിലെ...
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിലെ വനിതാ കോൺസ്റ്റബിളിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ വിൽഫറിനെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഉദ്യോഗസ്ഥ പരാതി നൽകിയത്.
കഴിഞ്ഞ 16-ാം തീയതി ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വനിതാ ഉദ്യോഗസ്ഥയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ്...
കൊച്ചി: വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക് മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭ. ഈ വർഷത്തെ യുഎൻ ഹാബിറ്റാറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാർബൺ ബഹിർഗമനം ഏറ്റവും കുറവുള്ള വാട്ടർ മെട്രോ കൊച്ചിയിലെ നഗര ഗതാഗതത്തിന്‍റെ നിലവാരം ഉയർത്തിയതായും റിപ്പോർട്ടിലുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകാത്തതും കാർബൺ ബഹിർഗമനം കുറഞ്ഞതുമായ നഗര...