തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിലെ വനിതാ കോൺസ്റ്റബിളിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ വിൽഫറിനെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഉദ്യോഗസ്ഥ പരാതി നൽകിയത്.
കഴിഞ്ഞ 16-ാം തീയതി ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വനിതാ ഉദ്യോഗസ്ഥയെ വീട്ടിൽ എത്തിക്കാമെന്ന് പറഞ്ഞ് വിൽഫർ കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയ ശേഷം അവിടെ വച്ച് ഉപദ്രവിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പരാതി പൊലീസ് അന്വേഷിക്കേണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയെന്നാണ് വിവരങ്ങൾ. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവം പൊലീസ് ഗ്രൂപ്പുകളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നതാണ് സംഭവമെന്നും വിലയിരുത്തപ്പെടുന്നു.
എന്നറിയാൻ ഇട്ടുനോക്കിച്ച് ഉറപ്പുവരുത്തി; ആന്റണി രാജുവിനെ വെട്ടിലാക്കിയ അടിവസ്ത്രവും ഹാഷിഷും