Category: PRAVASI

കണ്ണൂരില്‍നിന്ന് ഗോ എയര്‍ ഗള്‍ഫ് സര്‍വീസ് തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഗോ എയര്‍ വ്യാഴാഴ്ച സര്‍വീസ് തുടങ്ങി. മസ്‌കറ്റിലേക്ക് വ്യാഴാഴ്ച രാത്രി 9.45നായിരുന്നു കന്നിയാത്ര. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്നു ദിവസമാണ് മസ്‌കറ്റിലേക്ക് സര്‍വീസ്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 1.05ന് മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്ക് തിരിച്ചും സര്‍വീസുണ്ടാകും. തിങ്കള്‍,...

ദുബൈയിലേക്കുള്ള വിമാനം റാഞ്ചാന്‍ ശ്രമം

ദുബൈ: ബംഗ്ലാദേശ് വിമാനം റാഞ്ചാന്‍ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്ക ദുബൈ വിമാനം റാഞ്ചാനാണ് ശ്രമിച്ചത്. ശ്രമം പരാജയപ്പെട്ടതായി പൊലീസ് അറിയിച്ചു. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയാണ്. വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. വിമാനം അടിയന്തരമായി ചിറ്റഗോങ്ങിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍...

വ്യാജ സര്‍ട്ടിഫിക്കറ്റ്: സൗദിയില്‍ നാല് പേര്‍ കൂടി പിടിയിലായി

സൗദി: സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയ നാല് പേര്‍ കൂടി പിടിയിലായി. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇവര്‍ സമര്‍പ്പിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പലര്‍ക്കും ഏജന്റുമാര്‍ തയ്യാറാക്കി നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളാണ്...

യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം; കോഴിക്കോട്ടേക്കുള്ള വിമാനം അടിയന്തരമായി തിരിച്ചിറക്കി

മൂക്കില്‍നിന്ന് രക്തം വന്നതുള്‍പ്പെടെ യാത്രക്കാര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കറ്റ്-കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ മര്‍ദവ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച മസ്‌കത്തില്‍നിന്ന് പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളിലാണ് സംഭവം. വിമാനത്തിനുള്ളില്‍ മര്‍ദവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് നാലുയാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം വരികയും...

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയിലെ അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. അല്‍ഹസ്സക്കടുത്ത് അബ്‌കൈക്കില്‍ എണ്ണഖനന മേഖലയിലേക്ക് പോകും...

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പെടെ രണ്ടു പേര്‍ മരിച്ചു

തായിഫ്: സൗദിയില്‍ പിക്കപ്പും കാറും കൂട്ടിയിടിച്ച് മലയാളി ഉള്‍പെടെ രണ്ടു പേര്‍ മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് മഞ്ഞള്‍പാറ സ്വദേശി മാട്ടുമ്മല്‍ സിദ്ദീഖ് (50) ആണ് മരിച്ചത്. സൗദീ പൗരനാണ് മരിച്ച മറ്റൊരാള്‍. പരുക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തായിഫില്‍നിന്ന്...

ദുബായ്- കൊച്ചി, തിരുവനന്തപരം വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

ദുബായ്: വിമാനയാത്രക്കാര്‍ക്ക് നിരക്കിളവുമായി എമിറേറ്റ്സ് എയര്‍ലൈന്‍. വിവിധ സ്ഥലങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇളവുണ്ട്. കൊച്ചിയിലേക്ക് 795 ദിര്‍ഹവും (15,494 രൂപ) തിരുവനന്തപുരത്തേക്ക് 825 ദിര്‍ഹവുമാണ് (16,078 രൂപ) ദുബായില്‍നിന്ന് പോയിവരാനുള്ള നിരക്ക്. കൊച്ചിയിലും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിളവ്...

മാര്‍പ്പാപ്പയ്ക്ക് രാജകീയ സ്വീകരണം; വിശ്വമാനവ സാഹോദര്യ സമ്മേളനത്തിന് തുടക്കം

അബുദാബി: പ്രവാസലോകത്തിന് ചരിത്ര മുഹൂര്‍ത്തം സൃഷ്ടിച്ച് വിശ്വമാനവികതയുടെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയില്‍ എത്തി. ഞായറാഴ്ച രാത്രി വന്നിറങ്ങിയ മാര്‍പ്പാപ്പയ്ക്ക് യു.എ.ഇ. നല്‍കിയത് രാജകീയ സ്വീകരണം. യു.എ.ഇ. സമയം രാത്രി 9:50നാണ് മാര്‍പാപ്പയെത്തിയത്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തിയ...

Most Popular

G-8R01BE49R7