Category: PRAVASI

കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍..!! ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറിലും സ്വര്‍ണം

കൊച്ചി: രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശേരിയില്‍ യുവതി പിടിയില്‍. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും വേറെയും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. ദോഹയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്.

യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ നരേന്ദ്ര മോദിക്ക്

ദുബായ്: യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് യു.എ.ഇ പ്രസിഡന്റ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പുരസ്‌കാരം. മികച്ച സേവനം...

വിമാനത്താവളത്തില്‍ യുവതിയുടെ പാസ്‌പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍ നശിപ്പിച്ചെന്ന് പരാതി

സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ മക്കളുമായെത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥന്‍ കീറിയെന്ന് പരാതി. മക്കളായ ഫാദില്‍, ഫാഹിം എന്നിവരോടൊപ്പം ദമാമിലേക്ക് പോകാനെത്തിയ കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജയുടെ പാസ്‌പോര്‍ട്ടാണ് ഉദ്യോഗസ്ഥന്‍ കീറിയത്. ...

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രാനിരക്ക് കുത്തനെ കൂട്ടി

തിരുവനന്തപുരം: അവധിക്കാലമായതോടെ കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കമ്പനികള്‍ കുത്തനെ കൂട്ടി. നിലവിലുള്ളതിന്റെ നാലിരട്ടിവരെയാണ് വര്‍ധന. ദുബായ്, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാര്‍ച്ച് ആദ്യവാരം 6000 മുതല്‍ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. എന്നാല്‍ ഇപ്പോള്‍ 20,000 രൂപ മുതല്‍ 30,000...

യുഎഇയിലേക്കുള്ള വിമാന യാത്രാനിരക്ക് കുറഞ്ഞേക്കും

കുറഞ്ഞ നിരക്കില്‍ ഇന്ത്യ- യു എ ഇ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്ന. ഇതോടെ ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറഞ്ഞേക്കുമെന്നാണ് സൂചന.ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...

സ്‌പോണ്‍സര്‍ ചതിച്ചു; കുവൈറ്റില്‍ ദുരിതമനുഭവിച്ച യുവതിയായ ബ്യൂട്ടീഷന്‍ ഒടുവില്‍ നാട്ടിലെത്തി

തൃശൂര്‍: സ്‌പോണ്‍സര്‍ ചതിച്ചതിനെ തുടര്‍ന്ന് കുവൈറ്റില്‍ വീട്ടുതടങ്കലിലായ യുവതി നാട്ടിലെത്തി. മുവ്വാറ്റുപുഴ അണനെല്ലൂര്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ ഹണിമോള്‍ ജോര്‍ജ്ജ് ആണ് ചൊവ്വാഴ്ച നാട്ടിലെത്തിയത്. ഈരാറ്റുപേട്ടയിലെ ഏജന്‍സി സ്ഥാപനം മുഖേനയാണ് ഒക്ടോബര്‍ 28 ന് ഹണിമോള്‍ കുവൈറ്റില്‍ ബ്യൂട്ടീഷന്‍ ജോലിക്ക് ജോലിക്ക് പോയത്. കുവൈറ്റിലെത്തിയ...

ദുബായ് എയര്‍പോര്‍ട്ടില്‍ അറ്റകുറ്റപ്പണി; എയര്‍ ഇന്ത്യയുടെ ചില വിമാനങ്ങള്‍ സര്‍വീസ് ഷാര്‍ജയില്‍നിന്ന്

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പടിഞ്ഞാറുഭാഗത്തെ റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 16 മുതല്‍ 30 വരെ അടച്ചിടും. ഇതുകാരണം എയര്‍ ഇന്ത്യയുടെ ചില വിമാനങ്ങളുടെ സര്‍വീസുകള്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്നായിരിക്കും പുറപ്പെടുക. ഈ സര്‍വീസുകള്‍ എത്തുന്നതും ഷാര്‍ജയിലായിരിക്കും. ചെന്നൈ (എ.ഐ. 905, 906), വിശാഖപട്ടണം...

അബുദബി പൊലീസിന്റെ നിര്‍ദേശങ്ങള്‍ ഇനി മലയാളത്തിലും

അബുദാബി: സാമൂഹിക മാധ്യമങ്ങളില്‍ ഇനി മുതല്‍ മലയാളത്തിലും വിവരങ്ങള്‍ പങ്കുവെച്ച് അബുദാബി പൊലീസ്. പൊലിസിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക് പേജുകളിലാണ് അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമെ മലയാളത്തിലുമുള്ള പോസ്റ്റുകള്‍ക്ക് തുടക്കമിട്ടത്. നിരത്തുകളിലുണ്ടാവുന്ന വാഹനാപകടങ്ങളുടെ പ്രധാനകാരണങ്ങള്‍ അറിയിക്കാനുള്ള പോസ്റ്റിലാണ് ആദ്യമായി പൊലീസ് മലയാളത്തിലുള്ള വിശദീകരണം നല്‍കിയത്. അറിയിപ്പുകളും...

Most Popular

G-8R01BE49R7