Category: OTHERS

ശബരിമല തന്ത്രികുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു; ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത്; ബിജെപി ജില്ലാക്കമ്മറ്റിയില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമല തന്ത്രികുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തന്ത്രികുടുംബവുമായി ശനിയാഴ്ച ചര്‍ച്ച നടത്തുക. വിഷയത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഹിന്ദുസംഘടനകള്‍ സമരത്തിനിറങ്ങിയതിനെത്തുടര്‍ന്ന് സമവായ ശ്രമത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസികള്‍ക്ക് മുറിവേറ്റുവെന്ന...

ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ല; സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാര്‍ഥ വീട്: വീണ്ടും ദീപക് മിശ്ര

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ഭരണഘടനാ ബഞ്ചിന്റെ തലവന്‍ വിധിയെ ന്യായീകരിച്ച് വീണ്ടും രംഗത്ത്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്ന് സ്ത്രീകളെ തടയാനാവില്ലെന്നും സ്ത്രീകള്‍ ബഹുമാനിക്കപ്പെടണമെന്നും മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍...

ജനരോഷം ശക്തമായതോടെ വീണ്ടും നിലപാട് മാറ്റി ആര്‍എസ്എസ്; ഇതൊന്നും കോടതിക്കു വിടേണ്ട വിഷയമല്ലെന്ന് കെമാല്‍ പാഷ

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിഷയത്തില്‍ നിലപാട് മാറ്റി ആര്‍എസ്എസ് ദേശീയ നേതൃത്വം. ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങള്‍ മാനിക്കുന്നെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്. വിശ്വാസികളുടെ വികാരം തള്ളിക്കളയാന്‍ പാടില്ല. ലിംഗനീതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മുമ്പ് ആര്‍എസ്എസ് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍,...

സ്ത്രീ പ്രവേശനം; ദേവസ്വം ബോര്‍ഡ് പുനഃപരിശോധാ ഹര്‍ജി നല്‍കില്ല

ശബരിമലയില്‍ സത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സൂചന. ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ ദാസ് വ്യക്തമാക്കിയിരിക്കുന്നു. പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍് എം.പത്മകുമാര്‍ പറഞ്ഞിരുന്നു. ശബരിമലയിലെ...

സാവകാശം നല്‍കാനാവില്ല; വിധി ഉടന്‍ നടപ്പാക്കണം; ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് കര്‍ശന നിര്‍ദേശവുമായി പിണറായി

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാവകാശം നല്‍കാനാവില്ലെന്ന് ദേവസ്വംബോര്‍ഡിനെ രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വംബോര്‍ഡ് സമയം ആവശ്യപ്പെട്ടിരുന്നു. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് കരുതുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം...

പമ്പയില്‍ വീണ്ടും വെള്ളപ്പൊക്കം; മണ്ഡലകാലത്തേക്കുള്ള പുനര്‍നിര്‍മാണം താറുമാറായി; സുപ്രീംകോടതി വിധി കാരണമെന്ന വാദവുമായി സോഷ്യല്‍ മീഡിയ

ശബരിമല: പമ്പയില്‍ കനത്തമഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുന്നത് സുപ്രീംകോടതി വിധിയുമായി ചേര്‍ത്ത് വായിച്ച് സോഷ്യല്‍ മീഡിയ. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പമ്പയില്‍ വെള്ളം ഉയരുന്നതെന്നാണ് പ്രചരണം നടക്കുന്നത്. ഇന്നലെ വൈകീട്ടു മുതല്‍ ഇന്നു രാവിലെ വരെ തുടര്‍ച്ചയായി മഴ...

തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് സംസ്ഥാനത്ത് ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രിയെയും മറ്റു അവശ്യസേവനങ്ങളേയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ...

ശബരിമലയില്‍ 18 വര്‍ഷം മുന്‍പ് ഉണ്ടായ ആ സംഭവത്തിന് ഒടുവില്‍ തീരുമാനം

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വഴിവച്ചത് 1990ലെ ഒരു പത്രത്തിലെ ചിത്രമാണ്. 2006 ല്‍ സുപ്രീംകോടതിയിലെത്തിയ കേസില്‍ 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്റെ ചിത്രം...

Most Popular