ലണ്ടന്‍: കൊറോണ ബാധിച്ച് ചികിത്സയിലായിരുനന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു പ്രധാനമന്ത്രി. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.
പരിപൂര്‍ണ ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്‌സില്‍ വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു. തന്നെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി...
ലണ്ടന്‍ : ബ്രിട്ടനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ബിര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ഡോ . അമറുദീനാണ്(73 ) മരിച്ചത്. കോട്ടയം കങ്ങഴ സ്വദേശിയായ ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. ബ്രിട്ടനില്‍ കൊറോണ ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഡോ. അമറുദീന്‍. ദീര്‍ഘകാലത്തെ...
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ. മാര്‍ച്ച് 23നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. 21 ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇനിയൊരയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചത്.
തലസ്ഥാന നഗരമായ...
കോറോണ വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന ദിനങ്ങള്‍ക്ക് ശേഷം വീണ്ടും ചൈനയില്‍ രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരുദിവസം മാത്രം ചൈനയില്‍ 99 പേരില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നാണ് വിവരം. ഇതില്‍ 63 പേരിലും രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല എന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്. ഇതോടെ 82,052 പേരിലാണ് ചൈനയില്‍...
പോലീസ് അറസ്റ്റ് ഭയന്ന് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞ വേളയില്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് രണ്ട് കുട്ടികളുടെ പിതാവായെന്ന് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ അഭിഭാഷകരില്‍ ഒരാളായ സ്‌റ്റെല്ലാ മോറിസുമായുള്ള ബന്ധത്തിലാണ് കുട്ടികള്‍ പിറന്നത്. സ്‌റ്റെല്ലാ മോറിസും അസാഞ്ജും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരങ്ങള്‍.
നിലവില്‍ ലണ്ടനിലെ...
കൊറോണ വൈറസ് വായുവിലൂടെ നാലു മീറ്റര്‍(13 അടി) വരെ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്നു പുതിയ പഠനം. വൈറസിനെ പ്രതിരോധിക്കാന്‍ പൊതുമധ്യത്തില്‍ ജനം രണ്ടു മീറ്ററെങ്കിലും അകന്നിരിക്കണമെന്നാണ് നിലവിലെ ചട്ടങ്ങള്‍. ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ പ്രാഥമിക വിവരങ്ങളാണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്...
വാഷിങ്ടണ്‍ : യു എസില്‍ കൊറോണ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,699 പേരാണ് അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചത്. 1808 പേരാണ് 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യയില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു. അമേരിക്കയില്‍ സ്ഥിതിഗതികള്‍ അതി രൂക്ഷമായിരിക്കുകയാണ്....