Category: World

ഒരു മീറ്റര്‍ അകലം പോരാ… രണ്ടു മീറ്റര്‍ വേണം..!!! ചെരുപ്പുകള്‍, മൗസ്, മാലിന്യക്കൊട്ടകള്‍, കട്ടില്‍, വാതില്‍പ്പിടികള്‍ തുടങ്ങിയവയില്‍ വൈറസ് കൂടുതല്‍ പറ്റിപ്പിടിച്ചിരിക്കും..

കൊറോണ വൈറസ് വായുവിലൂടെ നാലു മീറ്റര്‍(13 അടി) വരെ ദൂരത്തില്‍ പ്രഭാവമുണ്ടാക്കുമെന്നു പുതിയ പഠനം. വൈറസിനെ പ്രതിരോധിക്കാന്‍ പൊതുമധ്യത്തില്‍ ജനം രണ്ടു മീറ്ററെങ്കിലും അകന്നിരിക്കണമെന്നാണ് നിലവിലെ ചട്ടങ്ങള്‍. ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ പ്രാഥമിക വിവരങ്ങളാണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ്...

യുഎസില്‍ കൊറണ ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു..24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 1808 പേര്‍

വാഷിങ്ടണ്‍ : യു എസില്‍ കൊറോണ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,699 പേരാണ് അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചത്. 1808 പേരാണ് 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യയില്‍ അമേരിക്ക ഇറ്റലിയെ മറികടന്നു. അമേരിക്കയില്‍ സ്ഥിതിഗതികള്‍ അതി രൂക്ഷമായിരിക്കുകയാണ്....

കൊറോണ: സൗദിയില്‍ ലേബര്‍ ക്യാംപുകള്‍ ഒഴിപ്പിക്കുന്നു

റിയാദ് : കോവിഡ് തടയുന്നതിന്റെ ഭാഗമായി സൗദിയുടെ കിഴക്കന്‍ മേഖലകളിലെ ലേബര്‍ ക്യാംപുകള്‍ ഒഴിപ്പിക്കുന്നു. സമീപത്തെ 15 സ്‌കൂളുകളില്‍ പ്രത്യേക സൗകര്യങ്ങളും ശുചിമുറികളും ഏര്‍പ്പെടുത്തിയാണ് തൊഴിലാളികളെ മാറ്റുന്നത്. അണുവിമുക്തമാക്കിയ സ്‌കൂളിലേക്ക് ക്യാംപുകളിലെ 80% തൊഴിലാളികളെയും മാറ്റാനാണു നിര്‍ദേശം. മലയാളികളടക്കം ഒട്ടേറെ തൊഴിലാളികളാണു ലേബര്‍ ക്യാംപുകളില്‍...

വീണ്ടും ഭീഷണിയുമായി ട്രംപ്..!!! പൗരന്മാരെ തിരിച്ചു വിളിച്ചില്ലെങ്കില്‍ വിസ വിലക്ക്

അമേരിക്കയില്‍ കൊറേണ വൈറസ് വ്യാപനം വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയിലുള്ള വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരന്‍മാരെ തിരിച്ചു വിളിക്കാത്ത രാജ്യങ്ങള്‍ക്കും മതിയായ കാരണങ്ങളില്ലാതെ ഇവരെ നാട്ടിലേക്കു കൊണ്ടു...

അപൂര്‍വമായി മാത്രം പിറക്കുന്ന ചില താരങ്ങളുണ്ട്. ധോണി അവരിലൊരാളാണ്.. ദയവ് ചെയ്ത് വിരമിക്കലിലേക്ക് തള്ളിവിടരുത്..

മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ വിരമിക്കല്‍ ആവശ്യം ഉയര്‍ത്തി സമ്മര്‍ദ്ദത്തിലാക്കുന്ന ആരാധകര്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുഹൈന്‍ എത്തിയിരിക്കുന്നു. ധോണിയേപ്പോലൊരു താരത്തെ നിര്‍ബന്ധിച്ച് വിരമിപ്പിക്കുന്നത്...

കൊറോണയെ പിടിക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു..!!!

കൊറോണ വൈറസ് ബാധിതരായവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയൊരുക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു. നേരത്തെ ഈ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കാമെന്നാണ് ഇരുകമ്പനികളും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനായി പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്നതില്‍ കമ്പനികള്‍ക്ക് താല്‍പര്യമില്ല....

ബ്രിട്ടനില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍; ഇന്നലെ മാത്രം മരിച്ചത് മലയാളി ഉള്‍പ്പെടെ 980 പേര്‍

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞദിവസം കണ്ണൂര്‍ സ്വദേശിയായ സിന്റോ എന്ന യുവാവിന്റെ മരണം ഏല്‍പിച്ച ആഘാതത്തില്‍നിന്നും മുക്തരാകും മുന്‍പേ ഇന്നലെ കൂത്താട്ടുകുളം സ്വദേശിയായ സിബി മാണിയും (50) മരിച്ചു. ഡെര്‍ബിയിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ഒരാഴ്ചയോളമായി ചികില്‍സയിലായിരുന്ന സിബി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യ...

തിരിച്ചു പോകാന്‍ താല്‍പ്പര്യപ്പെടുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറാകുന്ന ഇന്ത്യക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ. കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്ന വ്യക്തമാക്കി. യു.എ.ഇ തന്നെ സ്വന്തം നിലയ്ക്ക് പ്രവാസികളെ അവരുടെ നാട്ടിലെത്തിക്കുമെന്നാണ് അംബാസിഡര്‍ അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ പരിശോധന...

Most Popular

G-8R01BE49R7