ലണ്ടന്‍ : ബ്രിട്ടനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ബിര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ഡോ . അമറുദീനാണ്(73 ) മരിച്ചത്. കോട്ടയം കങ്ങഴ സ്വദേശിയായ ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. ബ്രിട്ടനില്‍ കൊറോണ ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഡോ. അമറുദീന്‍. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം എന്‍എച്ച്എസില്‍നിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
പരേതനായ ഡോ. മീരാന്‍ റാവുത്തറുടെ മകനാണ്. കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. മക്കള്‍: ഡോ. നെബില്‍, നദീം. ഡോ. സലിം (കാനഡ), ഷംസിയ എന്നിവര്‍ സഹോദരങ്ങളാണ്. അമീറുദ്ദീന്റെ പിതാവിന്റെ പേരില്‍ തിരുവനന്തപുരത്തുള്ള ഡോ. മീരാന്‍ റാവുത്തര്‍ മെമ്മോറിയല്‍ ചികിത്സകള്‍ക്കായി എത്തുന്ന നൂറുകണക്കിന് രോഗികള്‍ക്കു സൗജന്യ ഭക്ഷണവും താമസ സൗകര്യവും ചികിത്സാസഹായവും നല്‍കുന്നുണ്ട്.