Category: PRAVASI

ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി

ടെല്‍ അവീവ്: ഇസ്രയേലില്‍ അന്‍പതു വയസ്സുകാരനായ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. ടെല്‍ അവീവിലുള്ള അപാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. മലയാളിയായ ജെറോം അര്‍തര്‍ ഫിലിപ്പാണ് കുത്തേറ്റ് മരിച്ചത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റൊരു മലയാളി പീറ്റര്‍ സേവ്യര്‍...

ദുബായില്‍ വാഹനാപകടം; ആറ് മലയാളികള്‍ ഉള്‍പ്പടെ 17 പേര്‍ മരിച്ചു

ദുബായ്: ദുബായില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികളക്കം 17 പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് മലയാളികളെ തിരിച്ചറിഞ്ഞു. മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍...

കഷ്ടപ്പെട്ട് സമ്ബാദിക്കുന്ന പണം ഇനിമുതല്‍ സുരക്ഷിതമായി നിക്ഷേപിക്കാം: കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

ലണ്ടന്‍ : കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഫിന്‍സ്‌ബെറി സ്‌കൊയറിലെ മോണ്ട് കാം റോയല്‍ ലണ്ടന്‍ ഹോട്ടലില്‍ വച്ചായിരുന്നു ഉദ്ഘാടനം. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കെ.എസ്.എഫ്.ഇ ചിട്ടിയുടെ സേവനം പൂര്‍ണ്ണമായും ഓണ്‍ലൈനായിട്ടാണ് ലഭ്യമാവുകയെന്ന് മുഖ്യമന്ത്രി...

ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്നുകൊടുത്ത് പിണറായി വിജയന്‍; ഒരു ഇന്ത്യന്‍ മുഖ്യമന്ത്രി ഇത്തരമൊരു ചടങ്ങില്‍ ചരിത്രത്തിലാദ്യം

ലണ്ടന്‍: വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണപ്രകാരം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബി ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി. ലണ്ടന്‍ ഓഹരി...

നേരത്തെ സംഭാവന പിരിക്കാന്‍ പോയിട്ട് എത്രകിട്ടി..? ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ സര്‍ക്കാര്‍

തിരുവനന്തപുരം: നവകേരള പുനര്‍നിര്‍മാണം കൂടി ലക്ഷ്യമിട്ടു മുഖ്യമന്ത്രിയും സംഘവും വീണ്ടും വിദേശ യാത്രയ്ക്ക് ഇന്നു പുറപ്പെടുമ്പോള്‍ മുന്‍പു നടത്തിയ യാത്രകള്‍ കൊണ്ട് എന്തു ഗുണമുണ്ടായെന്ന് ആര്‍ക്കുമറിയില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാന്‍ കഴിഞ്ഞ ഒക്ടോബറിലാണു 4 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും യുഎഇയിലെത്തിയത്. സംഘം...

വിദേശത്ത് കാണാതായ യുവതി നാട്ടിലെത്തി

കൊല്ലം: ജോലിക്കായി വിദേശത്തുപോയി തൊഴില്‍ തട്ടിപ്പിന് ഇരയായി കാണാതായ സുനിത നാട്ടില്‍ തിരിച്ചെത്തി. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുനിത ഏറെ വൈകിയാണ് കൊല്ലത്തെത്തിയത്. വിമാനത്താവളത്തില്‍ മക്കളായ സീതാലക്ഷ്മി, അനന്തു, ബന്ധുവായ സന്തോഷ് തുടങ്ങിയവരെത്തിയിരുന്നു. മുളവന മുക്കൂട് പുത്തന്‍വിളവീട്ടില്‍ സുനിതയെ ദുബായിലേക്കാണ് ഏജന്റ് കൊണ്ടുപോയത്....

കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍..!! ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറിലും സ്വര്‍ണം

കൊച്ചി: രണ്ടേമുക്കാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശേരിയില്‍ യുവതി പിടിയില്‍. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും വേറെയും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. ദോഹയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്.

യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ നരേന്ദ്ര മോദിക്ക്

ദുബായ്: യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് യു.എ.ഇ പ്രസിഡന്റ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പുരസ്‌കാരം. മികച്ച സേവനം...

Most Popular

445428397