Category: PRAVASI

വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

കരിപ്പൂര്‍: ഷാര്‍ജയില്‍നിന്ന് എത്തിയ യാത്രക്കാരന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം എടച്ചലം പൊറ്റമ്മല്‍ വാഴയില്‍ സെയ്തലവി (56)യാണു മരിച്ചത്. പുലര്‍ച്ചെ 3.30ന് എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ സെയ്തലവി നാലരയോടെ കസ്റ്റംസ് ഹാളില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഒപ്പം താമസിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പ്രവാസി പകര്‍ത്തി; കണ്ടെത്തിയത് നൂറോളം ദൃശ്യങ്ങള്‍

സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയ കേസില്‍ പ്രവാസിക്ക് ശിക്ഷ. ഒപ്പം താമസിച്ചിരുന്ന സ്ത്രീകളുടെ നഗ്നദൃശ്യങ്ങളാണ് 41 വയസ്സുള്ള ഏഷ്യന്‍ പൗരന്‍ പകര്‍ത്തിയത്. ഇയാള്‍ക്ക് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ആറു മാസം ജയില്‍ ശിക്ഷ വിധിച്ചു. യുവതിയുടെ സ്വകാര്യതയിലേക്കു കടന്നു കയറിയെന്നും സ്ത്രീകളോട് മോശമായി...

യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് ഏകീകരിക്കുന്നു

ദുബായ്: ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കാരം നടപ്പിലാക്കാന്‍ യുഎഇ ഒരുങ്ങുന്നു. ഡ്രൈവിങ് ടെസ്റ്റ് ഏകീകരിച്ച് ലൈസന്‍സ് ലഭിക്കാന്‍ എല്ലാ എമിറേറ്റുകളിലും പൊതു മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ആലോചന. നിലവില്‍ രാജ്യത്ത് ഏഴു എമിറേറ്റുകളിലും ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ വ്യത്യസ്ത മാനദണ്ഡങ്ങളും പരീക്ഷയുമാണ്. ഈ രീതി മാറ്റി ഡ്രൈവിങ് ലൈസന്‍സ്...

ഒരാഴ്ച കേരളത്തില്‍ മന്ത്രിമാര്‍ ഉണ്ടാവില്ല

കൊച്ചി: ഒരാഴ്ചയോളം കേരളത്തിലെ മന്ത്രിമാര്‍ മിക്കവരും ഇവിടെ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതോടെയാണ് ഈ അവസ്ഥ ഉണ്ടാകുക. ഈ മാസം 18 മുതല്‍ 21 വരെയാണ് പ്രവാസിമലയാളികളുടെ സഹായം...

പാര്‍ക്കിങ് ഫ്രീയാക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി…!!!

അബുദാബിയില്‍ കാര്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കാന്‍ ഒരു സുവര്‍ണാവസരം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. വീടിന് മുന്‍പിലെ പൊതുസ്ഥലം മോടിപിടിപ്പിച്ച് സംരക്ഷിക്കണം. ഇങ്ങനെ ചെയ്യുന്ന വീട്ടുടമയ്ക്കു വാര്‍ഷിക പാര്‍ക്കിങ് സൗജന്യമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.. നഗരസൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള നഗരസഭയുടെ സമ്മാനമാണു സൗജന്യ പാര്‍ക്കിങ് എന്ന് അധികൃതര്‍ അറിയിച്ചു....

പ്രവാസികളുടെ പ്രതഷേധം ഫലംകണ്ടു; തീരുമാനത്തില്‍നിന്ന് എയര്‍ ഇന്ത്യ പിന്മാറി

ദുബായ്: യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയതിനെതിരേ പ്രവാസികള്‍ നടത്തിയ ശക്തമായ പ്രതിഷേധം ഫലം കണ്ടു. നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം എയര്‍ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ തുടരും. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് എയര്‍ ഇന്ത്യ തീരുമാനത്തില്‍...

ത്രിപുരയില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല

അഗര്‍ത്തല: ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല. ത്രിപുര ഗ്രാമപ്പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സംഭവം. 18 ജില്ലാ പരിഷത്തുകളിലും ബിജെപി നേട്ടമുണ്ടാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ മാസം 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഇടതുപാര്‍ട്ടിയില്‍...

കേരളത്തിന് പണം നല്‍കണോ എന്ന് യുഎഇ ആലോചിക്കുന്നു

പ്രളയ ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന കേരളത്തിന് കൈത്താങ്ങാകാന്‍ സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനം യുഎഇ പുനഃപരിശോധിച്ചേക്കും. വിദേശ സര്‍ക്കാരുകള്‍ പരോക്ഷമായി പോലും ദുരിതാശ്വാസ പദ്ധതികളുമായി സഹകരിക്കേണ്ടതില്ലെന്ന് ഇന്ത്യ നിലപാടെടുത്ത പശ്ചാത്തലത്തിലാണു മനംമാറ്റമെന്നു സൂചനയുണ്ട്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തായ്‌ലന്‍ഡ് കമ്പനികള്‍ കേരളത്തിനു ദുരിതാശ്വാസ സഹായം നല്‍കുന്ന...

Most Popular