Category: NEWS

വിശ്വാസ്യത നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു!!! പിന്തുണയുമായി ആരാധകര്‍

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടനും സംവിധായകനും ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ സ്വകാര്യ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നുവെന്നറിയിച്ച ഫര്‍ഹാന്‍ തന്റെ വേരിഫൈഡ് പേജ് പ്രവര്‍ത്തനഹരിതമാക്കില്ലെന്നും...

യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം യു.പിയില്‍ നടന്നത് 1400ലധികം പൊലീസ് ഏറ്റുമുട്ടല്‍!!! ഇരകളാകപ്പെട്ടത് മുസ്ലീങ്ങളും ദളിതരും

ലക്നൗ: യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം ഉത്തര്‍ പ്രദേശില്‍ നടന്നത് 1400ലധികം പൊലീസ് ഏറ്റുമുട്ടലുകളാണെന്ന് കണക്കുകള്‍. ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കി ഉത്തര്‍പ്രദേശിനെ ശുദ്ധീകരിക്കാന്‍ യോഗി സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമാണ് പൊലീസ് ഏറ്റുമുട്ടലുകള്‍. പൊലീസ് നടത്തുന്ന പല ഏറ്റുമുട്ടലുകളിലും ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കൊല്ലപ്പെടുന്നവരില്‍...

ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറിന്റെ നഗ്നവീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പോലീസ് പ്രചരിപ്പിച്ചതായി പരാതി; വീഡിയോ പ്രചരിച്ചത് മദ്യപിച്ച് ലക്കുകെട്ട സ്ത്രീ എന്ന നിലയില്‍

ആലപ്പുഴ: കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറിന്റെ നഗ്നവീഡിയോ പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. ആലപ്പുഴ സൗത്ത് പൊലീസിനെതിരെയാണ് ആരോപണം. സ്റ്റേഷനില്‍ വെച്ചെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പൊലീസുകാരാണെന്നാണ് ആരോപണം. മൊബൈലില്‍ ചിത്രീകരിച്ച സ്റ്റേഷനകത്തെ ദൃശ്യങ്ങളാണ് പൊലീസുകാര്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പരാതിയില്‍ മൂന്നുദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറുടെ...

വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് മുങ്ങിയ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റാണ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് നടപടികള്‍ ആരംഭിക്കുന്നത്. കോടികള്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തു മുങ്ങിയ മല്യയ്‌ക്കെതിരെ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ...

ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ആര്‍ക്കും വേണ്ട; സൂക്ഷിപ്പുകാരനായ ഗണേഷ് കുമാറിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍…..

ചെന്നൈ: അന്തരിച്ച പ്രമുഖ നടി ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്‌ലാറ്റ് ലേലത്തിനു വച്ചത്. 1.14 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. എന്നാല്‍ വാങ്ങാന്‍ ആരും വരാത്തതോടെ ലേലം...

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ ജയലില്‍ ‘ഗുരുതരരോഗി’ ആയി ചിത്രീകരിക്കാന്‍ ഗൂഢനീക്കം!!!

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില്‍രേഖകളില്‍ ഗുരുതര രോഗിയായി മാറ്റാന്‍ ഗൂഢനീക്കം. ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് നല്‍കിയ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് നല്‍കിയ പട്ടികയിലാണു...

മലിനീകരണം തടയാന്‍ നടപടി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‌രിവാളിന് 50,000 രൂപ സുപ്രീം കോടതി പിഴയിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി 50,000 രൂപ പിഴയിട്ടു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവും വഴിയോര കയ്യേറ്റങ്ങളും തടയാന്‍ സമഗ്രപദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാതിരുന്നതാണ് കെജ്‌രിവാളിന് വിനയായത്. ഡല്‍ഹിയില്‍ വായുമലിനീകരണം പൊതുജനത്തിന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലും നടപടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും...

ഒഴിവ് ഒരുലക്ഷം… അപേക്ഷിച്ചവര്‍ രണ്ടു കോടി… ഇന്ത്യന്‍ റെയില്‍വെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലേക്ക് റെക്കോര്‍ഡ് അപേക്ഷ

ഇന്ത്യന്‍ റെയില്‍വേയുടെ ഗ്രൂപ്പ് സി,ഡി പോസ്റ്റുകളിലേക്ക് ഒഴിഞ്ഞുകിടക്കുന്ന ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ക്കായുള്ള റിക്രൂട്ട്മെന്റിന് അപേക്ഷിച്ചത് രണ്ടു കോടി ഉദ്യോഗാര്‍ഥികള്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിക്കാന്‍ അഞ്ചുദിവസംകൂടി ബാക്കിനില്‍ക്കെയാണ് രണ്ടുകോടി ഉദ്യോഗാര്‍ഥികള്‍ അപേക്ഷിരിക്കുന്നതെന്നു റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഗ്രൂപ്പ് സി,ഡി പോസ്റ്റുകളിലേക്ക് 90,000 പേരെയും ആര്‍പിഎഫിലേക്കു 9500 പേരെയുമാണ്...

Most Popular

G-8R01BE49R7