വിശ്വാസ്യത നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു!!! പിന്തുണയുമായി ആരാധകര്‍

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടനും സംവിധായകനും ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ സ്വകാര്യ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നുവെന്നറിയിച്ച ഫര്‍ഹാന്‍ തന്റെ വേരിഫൈഡ് പേജ് പ്രവര്‍ത്തനഹരിതമാക്കില്ലെന്നും പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഫര്‍ഹാന്റെ പ്രതിഷേധത്തിന് പിന്തുണയുമായി ആരാധകരും രംഗത്ത് വന്നിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതോടെ ഫെയ്സ്ബുക്ക് സ്വകാര്യ അക്കൗണ്ടിന്റെ പ്രസക്തി എന്തെന്നാണ് ഇവരുടെ ചോദ്യം. ലോകസിനിമാ രംഗത്തുള്ള ഒട്ടേറെ താരങ്ങളും തങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും മറ്റുമായി കേംബ്രിഡ്ജ് അനലറ്റിക്ക ഫെയ്സ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. വാര്‍ത്തകള്‍ സത്യമാണെന്ന് സമ്മതിച്ച് ക്ഷമാപണവുമായി ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് മുന്നോട്ടുവന്നതോടെ പുതിയൊരു ക്യാംപയിന്‍ രൂപം കൊണ്ടു. ഡിലീറ്റ് ഫെയ്സ്ബുക്ക് എന്ന പേരിലുള്ള ക്യാംപയിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി തങ്ങളുടെ ഫെയ്സ്ബുക്ക് സ്വകാര്യ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular