പാലക്കാട്: പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ദളിത് യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ എസ്‌ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.പൊലീസ് ഭീഷണിയെ തുടര്‍ന്നായിരുന്നു ദളിത് യുവാവ് ആത്മഹത്യ ചെയ്തത്.
പാലക്കാട് പള്ളതേരിയില്‍ ദളിത് യുവാവ് ആത്മഹത്യ ചെയ്തത് രണ്ടു മാസം മുമ്പ് ഹര്‍ത്താലിനിടെ...
കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ള നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ...
അള്‍ജേഴ്സ്: അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 181 പേര്‍ മരിച്ചു. സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജേഴ്സിനു സമീപമാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വിമാനത്തില്‍ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നു.
ബൂഫാരീഖ്, ബലീദ വിമാനത്താവളങ്ങള്‍ക്കിടയിലാണ് അപകടം. യാത്രാ മധ്യേ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
റഷ്യന്‍...
തിരുവനന്തപുരം: എച്ച്.ഐ.വി വിവാദത്തിന് പിന്നാലെ തിരുവനന്തപുരം ആര്‍.സി.സിക്കെതിരെ ഗുരുതര ആരോപണവുമായി ഡോക്ടര്‍ രംഗത്ത്. ഡോ. റെജി എന്നയാളാണ് തന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് ആര്‍.സി.സിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആര്‍.സി.സിയിലെ ചികിത്സ പിഴവ് മൂലമാണ് തന്റെ ഭാര്യയ്ക്ക് ജീവന്‍ നഷ്ടമായതെന്ന് ഇദ്ദേഹം വീഡിയോയില്‍ പറയുന്നു.
''എന്റെ പേര് ഡോ....
ആലപ്പുഴ: തിരുവനന്തപുരം ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിക്കുന്നതിനിടെ എച്ച്ഐവി ബാധിച്ചെന്നു സംശിച്ച കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ 9 വയസുകാരിയാണ് മരിച്ചത്.
രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ 2017 മാര്‍ച്ചിലാണ് ആര്‍സിസിയില്‍ ചികില്‍സയ്ക്ക് കൊണ്ടുവന്നത്. കടുത്ത പനിയെത്തുടര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് അര്‍ബുദരോഗം ഉണ്ടെന്ന്...
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബി ജെ പിയെന്ന് റിപ്പോര്‍ട്ട്. അസോയിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) എന്ന സംഘടനയുടെ ഓഡിറ്റ് അനുസരിച്ച് 1034 കോടിരൂപയാണ് ബി.ജെ.പിയുടെ 2016-17 വര്‍ഷത്തെ വരുമാനം. ഇന്ത്യയിലെ ഏഴു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ 2016...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ബി.ജെ.പി. ഉപവാസസമരത്തിനിടെ പരസ്യമായി ഭക്ഷണം കഴിക്കരുതെന്നും ക്യാമറയ്ക്കുമുന്നില്‍ ഇത്തരം പ്രവര്‍ത്തികളുമായി 'ചാടിക്കൊടുക്കരുതെന്നു'മാണ് നിര്‍ദ്ദേശം.
ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഉപവാസത്തിന് തൊട്ടു മുമ്പ് നേതാക്കള്‍ ഭക്ഷണം...