ഇന്ത്യയിലെ ഏറ്റവും സമ്പന്ന രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി; വരുമാനം 1034 കോടി രൂപ!!! രണ്ടാം സ്ഥാനത്ത് സി.പി.എം

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബി ജെ പിയെന്ന് റിപ്പോര്‍ട്ട്. അസോയിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) എന്ന സംഘടനയുടെ ഓഡിറ്റ് അനുസരിച്ച് 1034 കോടിരൂപയാണ് ബി.ജെ.പിയുടെ 2016-17 വര്‍ഷത്തെ വരുമാനം. ഇന്ത്യയിലെ ഏഴു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ 2016 -17 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ എ ഡി ആര്‍ ഓഡിറ്റ് ചെയ്തിരുന്നു. ഈ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകള്‍ വിശകലനം ചെയ്താണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

സി പി എം ആണ് എന്നതാണ് ഏറെ ശ്രദ്ധേയമായ മറ്റൊരു വസ്തുത. ബി ജെ പിയുമായി വരുമാനത്തില്‍ നേരിയ അന്തരവ് മാത്രമാണ് സി.പി.ഐ.എമ്മിനുള്ളത്. 2016 -17 ല്‍ സി പി എമ്മിന്റെ വരുമാനം 1002 കോടി രൂപയാണ്. മൂന്നാം സ്ഥാനത് നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ വരുമാനം 225 കോടി രൂപയാണ്. നാലാം സ്ഥാനം ബി എസ് പിക്കാണ് 173 കോടി. എന്‍ സി പി 17 .25 കോടി, തൃണമൂല്‍ കോണ്‍ഗ്രസ്സ് 6 .30 കോടി, സി പി ഐ 2 കോടി എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങള്‍.

ഈ ഏഴു പാര്‍ട്ടികള്‍ കൂടി സമാഹരിച്ചത് 1559 കോടി രൂപയാണ്. ഇവ ചെലവാക്കിയത് 1228 കോടിയും. പാര്‍ട്ടികളുടെ വരുമാനം 2015 -16 നെ അപേക്ഷിച്ചു 51 ശതമാനം വളര്‍ച്ച രേഖപെടുത്തിയതായി എ ഡി ആര്‍ പറയുന്നു. ബി ജെ പിയുടെ കണക്കുകള്‍ പ്രകാരം അവരുടെ മൊത്തം ചെലവ് 710 കോടി രൂപയായിരുന്നു. എന്നാല്‍ 225 കോടി വരവുള്ള കോണ്‍ഗ്രസ്സിന് 321 കോടി രൂപ ചെലവായെന്ന് കണക്കുകള്‍ പറയുന്നു.

ബി ജെ പിയുടെ വരുമാനം 2015 -16 നെ അപേക്ഷിച്ചു 81 ശതമാനം വര്‍ധന രേഖപെടുത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ വരുമാനം 14 ശതമാനം ഇടിഞ്ഞു. മൊത്തം വരുമാനത്തിന്റെ 75 ശതമാനം ഈ പാര്‍ട്ടികള്‍ സമാഹരിച്ചത് സംഭവനയിലൂടെയാണ്. 2015 -16 നെ അപേക്ഷിച്ഛ് സി പി എമ്മിന്റെ വരുമാനം 6 .72 ശതമാനം കുറവ് രേഖപെടുത്തിയതായും എ ഡി ആര്‍ റിപ്പോര്‍ട്ട് പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷന് കണക്കുകള്‍ നല്‍കുന്നത് 24 എ എന്ന ഫോം പൂരിപ്പിച്ചാണ്. എന്നാല്‍ പല പാര്‍ട്ടികളും അപൂര്‍ണ്ണമായാണ് ഫോം പൂരിപ്പിച്ചിരിക്കുന്നത്. ഇത് അനുവദിക്കരുതെന്നും 20,000 രൂപക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രേഖപെടുത്തണമെന്നും എ ഡി ആര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപെട്ടിട്ടുണ്ട്. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7