തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ ആരായാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. കസ്റ്റഡി മരണങ്ങളുടെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാട് തള്ളി മകന്‍ ശരത്...
കശ്മീരില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. രാഷ്ട്രീയ സിനിമാ മേഖലകളില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ സംഭവത്തില്‍ പ്രതിഷേധവുമായി ഇതിനോടകം രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോള്‍ ഇരക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ടെന്നീസ് താരം സാനിയ മിര്‍സയും രംഗത്ത് വന്നിരിക്കുകയാണ്....
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സി.പി.എം സമ്മര്‍ദ്ദം ചെലുത്തിയെന്ന് ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്റെ വെളിപ്പെടുത്തല്‍. സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വച്ചാണ് സമ്മര്‍ദ്ദമുണ്ടായതെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ പരമേശ്വരന്‍ തന്നെ രണ്ട് തവണ മൊഴി...
കൊല്ലം: സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് മനംനൊന്ത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ഇടമണ്‍ സ്വദേശില അബ്ദുള്‍ നാസറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
സ്ഥലംമാറ്റിയതിലെ മനോവിഷമം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ഇയാളില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
സാധാരണക്കാരുടെ മക്കള്‍ക്കും ഇനി ഡോക്ടറും എഞ്ചിനിയറുമാകാം. നാട്ടിലെ കോളജുകളില്‍ മെഡിസിന്‍, എഞ്ചിനിയിറിംഗ് പഠനം പൂര്‍ത്തീകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കേണ്ടി വരുമ്പോള്‍ കിഴക്കന്‍ യൂറോപ്പിലെ ഉക്രെയ്ന്‍, ജോര്‍ജിയ, ബള്‍ഗേറിയ, അര്‍മേനിയ, റഷ്യ, ബലാറസ് , പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ വിദേശപഠത്തിന് വന്‍ അവസരം....
ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആര്‍എസ്എസ് രംഗത്ത്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഒഴിവാക്കുന്നില്ലെന്നാണ് വിമര്‍ശനം. രണ്ടംഗ ആര്‍എസ്എസ് പ്രതിനിധി സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. ഉപതെരഞ്ഞെടുപ്പ് തോല്‍വികളുടെ പൂര്‍ണ ഉത്തരവാദിത്തം...
ആഗ്ര: ശക്തമായ മഴയെ തുടര്‍ന്ന് താജ്മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നുവീണു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. താജ്മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണാണ് തകര്‍ന്നുവീണത്.
ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റൊരു സംഭവത്തില്‍ ആഗ്രയില്‍ നിന്ന് 50 കിലോ...
മുംബൈ: അനാശാസ്യം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിനിടെ ലൈംഗിക തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ മൂന്നുനില കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡ് മേഖലയിലുള്ള കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ലൈംഗിക തൊഴിലാളികളായ സ്ത്രീകളാണ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചതെന്ന്...