Category: NEWS

കത്വ സംഭവത്തില്‍ ആഴത്തില്‍ വേദനിക്കുന്നു; കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം പൊളിച്ചെഴുതണമെന്ന് മേനകാ ഗാന്ധി

ന്യൂഡല്‍ഹി: കത്വ പീഡനത്തില്‍ ആഴത്തില്‍ വേദനിക്കുന്നതായും ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി. കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമത്തില്‍ പൊളിച്ചെഴുത്തു വേണമെന്നും മനേകാ ഗാന്ധി ആവശ്യപ്പെട്ടു. കത്വയിലെയും സമീപകാലത്തു കുട്ടികള്‍ക്കെതിരെ പീഡനങ്ങള്‍ നടന്ന സംഭവങ്ങളിലും ഞാന്‍ ആഴത്തില്‍ വേദനിക്കുന്നു. 12 വയസില്‍...

ശ്രീജിത്തിനെ തല്ലിക്കൊന്നതു തന്നെ!!! അടിവയറ്റില്‍ മാരക മുറിവ്; ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായിരുന്നെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനു ക്രൂര മര്‍ദ്ദനമേറ്റിരിന്നുവെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്രീജിത്തിന്റെ അടിവയറ്റില്‍ മാരക മുറിവുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കരളും വൃക്കയും അടക്കം ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശരീരത്തില്‍ 18 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ശ്രീജിത്തിന്റെ കുടല്‍ പൊട്ടിയതായി...

ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്ത് ഇല്ലെന്നതിന് ഇതില്‍ കൂടൂതല്‍ തെളിവ് വേണോ? സ്വാമി സന്ദീപാനന്ദ ഗിരി

ന്യൂഡല്‍ഹി: ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ എന്ന് സ്വാമി സന്ദീപാനന്ദ ഗിരി. കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട ആസിഫയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സന്ദീപാനന്ദഗിരി ഇങ്ങനെ ചോദിച്ചത്. മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു...

പ്രതിഷേധം ഫലം കണ്ടു; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് അറസ്റ്റില്‍, അറസ്റ്റ് ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക്

ലക്‌നൗ: യുപിയിലെ ഉന്നാവോയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനൊടുവില്‍ ബിജെപി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗറിനെ അറസ്റ്റ് സി.ബി.ഐ അറസ്റ്റ് ചെയ്തു. രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സി.ബി.ഐ അതിവേഗം എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക്...

അതൊരു ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരിന്നു? കത്വ സംഭവത്തില്‍ പൊട്ടിത്തെറിച്ച് സര്‍ദേശായി

ന്യൂഡല്‍ഹി: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ആസിഫയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ പൊട്ടിത്തെറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി. ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ എന്താകുമായിരുന്നെന്ന് സര്‍ദേശായി ചോദിച്ചു. ആ കൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ...

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമത്തില്‍; ഒ.പികള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി ആരംഭിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിന്. സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങള്‍ ഒഴികെ ഒ.പികള്‍ പ്രവര്‍ത്തിക്കില്ലെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മെഡിക്കല്‍ കോളെജ്...

കടം വാങ്ങിയ പണം തിരികെ ചോദിച്ച യുവതിയെ സുഹൃത്തായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു!!! 12 കുത്തേറ്റ യുവതി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: കടംവാങ്ങിയ പണം തിരികെ ചോദിച്ച 32കാരിയെ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച ഡല്‍ഹിയിലെ സരിത വിഹാറിലാണ് സംഭവം. നീതു ശര്‍മ്മ എന്ന യുവതിക്കാണ് സുഹൃത്തിന്റെ അക്രമണത്തിന് പരിക്കേറ്റത്. നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ നീതുവിന്റെ സുഹൃത്ത് അന്‍വറിനെ പൊലീസ്...

കത്വ പീഡനം,’സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയെന്ന് ‘ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവം സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മനുഷ്യത്വത്തിനെതിരായ ആക്രമണമാണിതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെയും ഇദ്ദേഹം വിമര്‍ശിച്ചു.എങ്ങനെയാണ് ഇത്തരമൊരു കേസിലെ പ്രതികളെ ആര്‍ക്കെങ്കിലും...

Most Popular

G-8R01BE49R7