Category: Kerala

ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നു; കനത്തമഴയ്ക്കും കാറ്റിനും സാധ്യത, തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്തിന് 300 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം എത്തിയിരിക്കുന്നത്. ഇടിയോടുകൂടിയ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ...

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണണ നടപടികള്‍ ഇന്ന് ആരംഭിക്കും; ദിലീപടക്കം 12 പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിചാരണ നടപടികള്‍ ആരംഭിക്കും. ദിലീപ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സെഷന്‍സ് കേസ് കോടതി...

സുഗതന്റെ ആത്മഹത്യ, ജാമ്യത്തിലിറങ്ങിയ സിപിഐ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം

കൊല്ലം: ഇളമ്പലില്‍ സുഗതന്‍ എന്ന പ്രവാസി ജീവനൊടുക്കിയ കേസിലെ പ്രതികളായവര്‍ക്ക് എഐവൈഎഫ് സ്വീകരണം നല്‍കി. ജാമ്യത്തിലിറങ്ങിയ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കാണ് സ്വീകരണം നല്‍കിയത് . പുനലൂരില്‍ വച്ചാണ് സ്വീകരണ ചടങ്ങുകള്‍ നടന്നത്. എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസി പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍...

‘ഓഖി’ വന്നതിന് പിന്നാലെ ‘സാഗര്‍’എത്തുന്നു, തീരദേശം കനത്തജാഗ്രതയില്‍

കൊച്ചി: ഓഖിക്ക് ശേഷം വരുന്ന ചുഴലിക്കാറ്റ് സാഗര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന കാറ്റുകള്‍ക്ക് പേരിടുക ഈ പ്രദേശത്തെ രാജ്യങ്ങളാണ്. ഓഖിക്ക് ആ പേര് നല്കിയത് ബംഗ്ലോദേശാണ്. അടുത്ത ഊഴം ഇന്ത്യക്കാണ്. ഇന്ത്യ ഇനി വരാനിരിക്കുന്ന കാറ്റിന് പേരിട്ടിരിക്കുന്നത് സാഗര്‍ എന്നാണ്. സാഗര്‍ ചുഴലികാറ്റ്...

ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ എസ്പിയുടെ ക്രൈം സ്‌ക്വാഡ് പിരിച്ചുവിട്ടു. ആറംഗ സ്‌ക്വഡിലെ അഞ്ചംഗസംഘത്തെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തില്‍ വേണ്ടത്ര സഹകരിച്ചില്ലെന്ന കാരണം കാണിച്ചാണ് സ്ഥലം മാറ്റം.വര്‍ഷങ്ങളായുണ്ടായ ക്രൈംസ്‌ക്വാഡിനെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടത്. ഷുഹൈബിന്റെ വധക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതലെ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു....

അതിതീവ്ര ന്യൂനമര്‍ദ്ദം കേരളതീരത്ത്: ചുഴലിക്കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം. തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വരെയാകും. തിരകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും...

മാര്‍ ആലഞ്ചേരിയ്‌ക്കെതിരെ ഗൂഢാലോചന,വഞ്ചന കുറ്റങ്ങള്‍….. റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം കര്‍ദിനാള്‍ ആലഞ്ചേരിയ്ക്കും മറ്റു പ്രതികള്‍ക്കുമെതിരെ ഗൂഢാലോചന, വഞ്ചന കുറ്റങ്ങള്‍. ഭൂമിതിരിമറി സംബന്ധിച്ച ഐപിസി 154-ാം വകുപ്പ് പ്രകാരമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി...

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപൂരം: തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. അതീവജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദം കേരളതീരത്തോട് അടുക്കുന്നതിനിടെ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനമര്‍ദപാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ അകലെ മാത്രമാണ്. തെക്കു–പടിഞ്ഞാറന്‍ മേഖലയിലാണു...

Most Popular

G-8R01BE49R7