ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു, ​​നാടുവിടൽ മനോ വിഷമത്തിൽ- മാമിയുടെ ഡ്രൈവറുടേയും ഭാര്യയുടേയും മൊഴിയെടുത്ത് വിട്ടയച്ചു

മാമിക്കേസിൽ വിടാതെ പിൻതുടർന്ന് ക്രൈംബ്രാഞ്ച്, കുറ്റവാളികളോടെന്ന പോലെ പെരുമാറ്റം, ഭാര്യയുടെ
കോഴിക്കോട്: ക്രൈംബ്രാഞ്ചിൻ്റെ തുടർച്ചയായ ചോദ്യം ചെയ്യൽ മൂലമുണ്ടായ മനോവിഷമത്തിലാണ് നാടുവിട്ടതെന്ന് മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ സുഷാരയും പൊലീസിനു മൊഴി നൽകി. ക്രൈംബ്രാഞ്ച് കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് പെരുമാറിയത്. മാമിയുടെ തിരോധാനത്തിൽ പങ്കില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു.

ഗുരുവായൂരിൽ നിന്നും കോഴിക്കോടേക്ക് എത്തിച്ച ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചേക്കും. വ്യാഴാഴ്ചയാണ് ഇരുവരെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഗുരുവായൂരിൽ നിന്നും കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് കെഎസ് ആർടിസി സ്റ്റാന്റിൽ നിന്നും ഇരുവരും ഓട്ടോറിക്ഷയിൽ കയറി പോകുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഓട്ടോയിൽ കയറി നേരെ പോയത് റയിൽവെ സ്റ്റേഷനിലേക്കായിരുന്നു. അവിടെനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്നു.
ഒരു കെഎസ്‌ഇബി ലൈനിനും തടുക്കാനാവില്ല ഒരുമിച്ചുള്ള ഈ യാത്ര, പ്രവാസി വധൂവരന്മാർ വിവാഹ സർട്ടിഫിക്കറ്റെടുക്കാനെത്തിയപ്പോൾ വൈദ്യുതിയില്ല, ജനറേറ്ററർ വാടകയ്ക്കെടുത്ത് കാര്യം നടത്തി നവദമ്പതികൾ

20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരിൽ ഒരാളും രജിത്തായിരുന്നു. ലോക്കൽ പൊലീസും പിന്നീട് വന്ന പ്രത്യേക അന്വേഷണ സംഘവും നിലവിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതും രജിത് കുമാറിനെയായിരുന്നു.

പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും? കേസിൽ പത്തുപേർകൂടി കസ്റ്റഡിയിൽ, അറസ്റ്റിലായത് പെൺകുട്ടിയുടെ കാമുകനുൾപ്പെടെ അഞ്ചുപേർ, കേസ് ആറ് സ്റ്റേഷൻ പരിധികളിലായി, പ്രതികൾക്കെതിരെ പോക്സോ, പട്ടികജാതി- പട്ടികവർഗ പീഡനനിരോധനവകുപ്പുകൾ ചുമത്തും

ഏറ്റവും ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നു. കൂടാതെ തുഷാരയുടെ ഫോൺ പിടിച്ചെടുത്ത അന്വേഷണ സംഘം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിന് പിറകെയാണ് ഇരുവരെയും കാണാതായത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7