Category: Kerala

സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ച ഭക്ഷണത്തെ ഇനിമുതല്‍ ‘ഉച്ചക്കഞ്ഞി’ എന്ന് വിളിക്കരുത്

മലപ്പുറം: കുട്ടികളുടെ സമഗ്ര ശാരീരിക-മാനസിക-പോഷക വളര്‍ച്ചയ്ക്കായി സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ച ഭക്ഷണത്തെ ഇനിമുതല്‍ 'ഉച്ചക്കഞ്ഞി' എന്ന് വിളിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ്. ഉച്ചക്കഞ്ഞിവിതരണം ഒഴിവാക്കി ചോറും കറികളും നല്‍കിത്തുടങ്ങിയിട്ട് പതിറ്റാണ്ടുകഴിഞ്ഞിട്ടും ഇപ്പോഴും 'ഉച്ചക്കഞ്ഞി' എന്നുതന്നെ വിളിക്കുകയും രേഖകളില്‍ പരാമര്‍ശിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാഭാസ വകുപ്പിന്റെ ഉത്തരവ്....

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപിക്ക് മുഖ്യമന്ത്രി അവസരം ഒരുക്കുന്നു, ആര്‍എസ്എസിന്റെയും ബിജെപിയുടെയും പടത്തലവനാണു പിണറായിയെന്നും എ കെ ആന്റണി

കോഴിക്കോട് :മുഖ്യമന്ത്രി പിണറായിവിജയനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മുഖ്യമന്ത്രി പിണറായി വിജയന്റെ മതേതര സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. പിണറായിയേക്കാള്‍ മുമ്പേ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താനെന്നും നിലപാടുകള്‍ എക്കാലത്തും കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. ഒന്നും ഒളിക്കാനില്ല. ആര്‍എസ്എസിന്റെയും...

ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ നീട്ടി

പത്തനംതിട്ട: സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിയെ തുടര്‍ന്ന് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. നവംബര്‍ 30 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടണമെന്ന് ജില്ലാ ഭരണകൂടത്തോട് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവിലെ...

കെ. സുരേന്ദ്രന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്

പത്തനംതിട്ട: റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി. കൊട്ടാരക്കര സബ്ജയിലില്‍നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറാനാണ് കോടതി അനുമതി നല്‍കിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് കെ. സുരേന്ദ്രന്‍ നേരത്തെ കോടതിയില്‍ അപേക്ഷ...

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന് ചില സംഘടനകള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടും കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും സുപ്രീംകോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ നീക്കം. ചീഫ് സെക്രട്ടറിയാണ് കോടതിയെ സമീപിക്കുക. ബുധനാഴ്ചയോടെ സര്‍ക്കാരിന്റെ...

കെ.എം.ഷാജി കേരള നിയമസഭാംഗമല്ലാതെയായി;നാളെ തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നു സ്പീക്കര്‍

തിരുവനന്തപുരം: അഴീക്കോട് എംഎല്‍എ കെ.എം.ഷാജി കേരള നിയമസഭാംഗമല്ലാതായന്ന് നിയമസഭാ സെക്രട്ടറി. ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിച്ച നടപടി ഈ മാസം 23 വരെയാണ് സ്റ്റേ ചെയ്തിരുന്നത്. ഹൈക്കോടതിയോ സുപ്രീംകോടതിയോ സ്റ്റേയുടെ സമയപരിധി നീട്ടാത്തതിനാല്‍ ഷാജി നിയമസഭാംഗമല്ലാതായെന്നു നിയമസഭാ സെക്രട്ടറി പുറത്തിറക്കിയ ബുള്ളറ്റിനില്‍ ചൂണ്ടിക്കാട്ടുന്നു....

ലൈംഗികാതിക്രമ പരാതി; പി.കെ.ശശി എംഎല്‍എയെ ആറു മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡു ചെയ്തു

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു പി.കെ.ശശി എംഎല്‍എയെ ആറു മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡു ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചര്‍ച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലാണ് നടപടി ഷൊര്‍ണൂര്‍...

പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ജാമ്യം

കണ്ണൂര്‍: ഉന്നതപോലീസ് പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രന് ജാമ്യം. ഉദ്യോഗസ്ഥരെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസലാണ് സുരേന്ദ്രന് ജാമ്യ ലഭിച്ചത്. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട ചെമ്പ്രയിലെ...

Most Popular