പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ജാമ്യം

കണ്ണൂര്‍: ഉന്നതപോലീസ് പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രന് ജാമ്യം. ഉദ്യോഗസ്ഥരെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസലാണ് സുരേന്ദ്രന് ജാമ്യ ലഭിച്ചത്. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട ചെമ്പ്രയിലെ സുബീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു കണ്ണൂരിലെ ഡി വൈ എസ് പി മാരായ പി പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരെ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്.
കേസുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്ന് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊട്ടാരക്കര സബ് ജയിലില്‍നിന്നാണ് അദ്ദേഹത്തെ കണ്ണൂരിലെത്തിച്ചത്.
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനെത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന്‍ നിലവില്‍ റിമാന്‍ഡിലാണ്.
തിങ്കളാഴ്ച തന്നെ സുരേന്ദ്രനെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. ശനിയാഴ്ചയാണ് കൊട്ടാരക്കര സബ് ജയിലില്‍നിന്ന് കണ്ണൂരിലേക്ക് സുരേന്ദ്രനെ കൊണ്ടുവന്നത്. ഞായറാഴ്ച കോഴിക്കോട് ജയിലിലായിരുന്നു അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് സബ് ജയിലിനു മുന്നില്‍ ബി ജെ പി പ്രവര്‍ത്തകരെത്തുകയും നാമജപ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular