പത്തനംതിട്ട: റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി. കൊട്ടാരക്കര സബ്ജയിലില്‍നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറാനാണ് കോടതി അനുമതി നല്‍കിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് കെ. സുരേന്ദ്രന് നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ശബരിമലയില്‍ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനാക്കുറ്റത്തിനാണ് നിലവില്‍ കെ. സുരേന്ദ്രന് ജയിലില്‍ കഴിയുന്നത്. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഈ കേസില്‍ സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ഇതിനുപുറമേ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കണ്ണൂരിലും സുരേന്ദ്രനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ കേസില്‍ തിങ്കളാഴ്ച കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രന് ജാമ്യം ലഭിക്കുകയും ചെയ്തു.
കെ. സുരേന്ദ്രന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്
Similar Articles
ഡൊണാൾഡ് ട്രംപിന്റെ വിരുന്നില്‍ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും (വീഡിയോ) Donald Trump I Mukesh Ambani Nita
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സാഥാനമേൽക്കുന്നതിന് മുന്നോടിയായി നടന്ന വിരുന്നിൽ ഇന്ത്യന്‍ വ്യവസായ പ്രമുഖനും റിലയൻസ് മേധാവി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക അതിഥികളായി. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന...
അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ...
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ വിജയ് ഹസാരെ ടൂർണമെന്റിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും മലയാളി താരം സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥ്. സഞ്ജു മാത്രമല്ല...