തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുന്നതിന് ചില സംഘടനകള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടും കേസുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും സുപ്രീംകോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ നീക്കം. ചീഫ് സെക്രട്ടറിയാണ് കോടതിയെ സമീപിക്കുക. ബുധനാഴ്ചയോടെ സര്‍ക്കാരിന്റെ അപേക്ഷ ഫയല്‍ ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേയ്ക്ക്
Similar Articles
കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടു, ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക നൽകിയില്ല, കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരും: ഐഡിഎഫ്
ഗാസ: 15 മാസം പിന്നിട്ട ഇസ്രയേൽ- ഹമാസ് യ ദ്ധത്തിന് അന്ത്യം കുറിക്കുമെന്നു കരുതിയ ഗാസ വെടിനിർത്തൽ കരാർ നടപ്പിലായില്ല. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ചാണ്...
“ജന്മം നൽകിയതിനുള്ള ശിക്ഷ… ഞാനതു നടപ്പിലാക്കി…, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം രക്തം പുരണ്ട കയ്യുമായി ഓടിക്കൂടിയ നാട്ടുകാർക്കിടയിൽ നിന്ന് മകൻ ആക്രോശിച്ചു… ആഷിഖ് കൊടുവാൾ വാങ്ങിയത് തേങ്ങ...
താമരശേരി: "തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നൽകിയത്. ഞാനതു നടപ്പിലാക്കി"... മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മയെ അരുംകൊല ചെയ്ത മകൻ ആക്രോശിച്ചു... അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ സുബൈദ(52) യാണ് മകൻ കൊലപ്പെടുത്തിയത്....