Category: LATEST NEWS

ഏഴ് എയർപോർട്ടുകൾ അദാനിക്ക് കൊടുത്തതിന് എത്ര ടെമ്പോയിൽ പണം വാങ്ങിയെന്ന് മോദി പറയണം: രാഹുലിൻ്റെ വീഡിയോ

കോൺഗ്രസിന് അംബാനിയും അദാനിയും ടെ​മ്പോ വാഹനത്തിൽ കള്ളപ്പണം നൽകിയെന്നും അതിനാലാണ് ഇപ്പോൾ രാഹുൽ ​ഗാന്ധി അവർക്കെതിരെ സംസാരിക്കാത്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് അതേനാണയത്തിൽ തിരിച്ചടിക്കുന്ന രാഹുലിന്റെ വീഡിയോ വൈറലാകുകയാണ്. 50 വർഷത്തേക്ക് ഏഴ് എയർപോർട്ടുകളാണ് ബിജെപി സർ‌ക്കാ‌‌ർ അദാനി ​ഗ്രൂപ്പിന്...

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

മറഞ്ഞത് കേരള ബന്ധമുള്ള ബിഹാര്‍ നേതാവ് ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി (72) അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം. തൊണ്ടയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാന്‍സര്‍ ബാധിതനാണെന്നും ആരോഗ്യനില മോശമായതിനാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സുശീല്‍ കുമാര്‍...

ഒരു വോട്ട് പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ ലഭിക്കുന്നതിനു തുല്യമാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി അധികാരത്തിലെത്തുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണെന്നും ജൂൺ നാലിന് കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് ആദ്യ മൂന്ന് ഘട്ടങ്ങളിൽ നിന്ന് തന്നെ വ്യക്തമായിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. വോട്ടിങ്ങിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ...

മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി,​ മുഖത്ത് അടിച്ചപ്പോള്‍ ബോധം പോയി,​ മൂക്കില്‍നിന്നും ചോര വന്നു; മർദ്ദനമേറ്റ നവവധുവിൻ്റെ വെളിപ്പെടുത്തൽ

കൊച്ചി: വിവാഹം കഴിഞ്ഞയുടനെ നവവധുവിനെ ക്രൂരമായ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതിവെളുപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയെന്നും ക്രൂരമായി...

അമ്മയെ പീഡിപ്പിച്ചു; വീഡിയോ കോളിൽ തന്നോട് വിവസ്ത്രയാകാൻ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി പരാതിക്കാരി

ബംഗളൂരു: ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്.ഡി. രേവണ്ണയുടെയും ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച് പരാതിക്കാരിയുടെ കൂടുതല്‍ വെളിപ്പെടുത്തൽ. നാലുവര്‍ഷം മുമ്പ് തന്റെ അമ്മയെ ബെംഗളൂരുവിലെ വീട്ടില്‍വെച്ചാണ് പ്രജ്ജ്വല്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. ഇതിനുപിന്നാലെ തനിക്ക് നേരേയും ലൈംഗികാതിക്രമമുണ്ടായി. വീഡിയോകോളില്‍ വിവസ്ത്രയാകാന്‍ ഉള്‍പ്പെടെ...

അശ്ലീലവീഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബംഗളൂരു: ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണ എം.പി. ഉള്‍പ്പെട്ട അശ്ലീലവീഡിയോ പെന്‍ഡ്രൈവിലാക്കി പ്രചരിപ്പിച്ച കേസില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു. ബി.ജെ.പി. ഹാസന്‍ മുന്‍ എം.എല്‍.എ. പ്രീതം ഗൗഡയുടെ അനുയായികളായ യലഗുണ്ഡ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. ഹാസനിലെ സൈബര്‍...

തീപ്പൊരി ഐറ്റവുമായ് മമ്മൂട്ടിയുടെ ‘ടർബോ’ ട്രെയിലർ എത്തി; ചിത്രം മേയ് 23 ന് റീലീസ്

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന...

ട്രെയിനിൽ വീണ്ടും ടി.ടി.ഇ ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

തിരൂർ: ട്രെയിനിൽ വീണ്ടും ടി.ടി.ഇക്ക് നേരെ ആക്രമണം. സ്ലീപ്പർ ക്ലാസ് ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ ആണ് ടി.ടി.ഇയെ ക്രൂരമായി മർദ്ദിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ ടി.ടി.ഇ. വിക്രം കുമാര്‍ മീണയ്ക്കാണ് ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റത്. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസില്‍ തിരൂരില്‍വെച്ചായിരുന്നു സംഭവം. ടി.ടി.ഇ.യെ ആക്രമിച്ച...

Most Popular