ചെന്നൈ: പൊങ്കലിന് തമിഴ്നാട്ടിൽ റെക്കോർഡ് മദ്യവിൽപനയെന്ന് റിപ്പോർട്ട്. തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ്റെ (ടാസ്മാക്) വഴി ജനുവരി 12 മുതൽ 16 വരെ 725.56 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 678.65 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ജനുവരി...
തനിക്കെതിരെ എഴുതിവിടുന്ന നെഗറ്റീവ് കമൻ്റുകൾ തന്നെ ബാധിക്കാറില്ലെന്ന് നടി ഹണി റോസ്. നെഗറ്റിവിറ്റി ചെറുപ്പത്തിൽ തന്നെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതൊരു തരത്തിലും തന്നെ ബാധിക്കുന്ന കാര്യമല്ല. തനിക്ക് കംഫർട്ടബിളാണെന്ന് തോന്നുന്ന വസ്ത്രം മാത്രമേ ധരിക്കാറുള്ളൂ എന്നും ഹണി റോസ് പറയുന്നു. രേഖ മേനോനുമായി...
തൃശ്ശൂർ: പൂർവവൈരാഗ്യത്തിൽ അഞ്ചുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ബന്ധുവായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. അസം സ്വദേശി ജമാൽ ഹുസൈനെ(19)യാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ടികെ മിനിമോൾ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഇതിനു...
തിരുവനന്തപുരം: സ്വത്തു തർക്ക കേസിൽ ആർ. ബാലകൃഷ്ണപ്പിള്ളയുടെ മകൾ ഉഷാ മോഹൻദാസ് നൽകിയ ഹർജിയിൽ മന്ത്രി കെബി ഗണേഷ്കുമാറിനു അനുകൂല റിപ്പോർട്ട്. പിതാവ് ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ, സ്വത്തുക്കൾ കെബി ഗണേഷ് കുമാറിന്റെ പേരിൽ നൽകിയിരുന്നു. എന്നാൽ ഈ വിൽപത്രത്തിലെ ആർ ബാലകൃഷ്ണപിള്ളയുടെ...
മുംബൈ: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരം. ഇയാൾ നൽകിയ മൊഴികളിലുണ്ടായ സംശയത്തെ തുടർന്നാണു കസ്റ്റഡിയിലെടുത്തത്. വീണ്ടും ചോദ്യം ചെയ്യാനാണു തീരുമാനം. കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്....
കൊച്ചി: ജസ്റ്റിസ് വി.കെ.മോഹനൻ കമ്മിറ്റി നൽകിയ കേരള കോർട്ട്ഫീ നിയമഭേദഗതി ശുപാർശ നടപ്പാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷകൾക്കു കോർട്ട്ഫീ നൽകേണ്ടി വരും. ഹൈക്കോടതിയിൽ 500 രൂപ, സെഷൻസ് കോടതിയിൽ 250 രൂപ, മജിസ്ട്രേട്ട് കോടതിയിൽ 50 രൂപ എന്നിങ്ങനെ ഫീസ് ചുമത്താനാണു ശുപാർശ. ഇതുൾപ്പെടെ, നിലവിൽ...
തിരുവനന്തപുരം: ബോബി ചെമ്മണൂരിന് എറണാകുളം ജില്ലാ ജയിലിൽ മധ്യമേഖലാ ജയിൽ ഡിഐജി പി.അജയകുമാറും ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാമും വഴിവിട്ടു സഹായം ചെയ്തെന്നു ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരെയും സസ്പെൻഡ് ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നു ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ്കുമാർ ശുപാർശ ചെയ്തെന്നാണു...
ജറുസലേം: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ആ തീരുമാനത്തിലേക്ക് ഒടുവിൽ ഇസ്രയേൽ എത്തി. ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ സമ്പൂർണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു....