Category: LATEST NEWS

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്; രാത്രി ഒരു മണിയോടെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും

ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. രാത്രി പത്തേമുക്കാലിന് തുടങ്ങുന്ന ഗ്രഹണം രാവിലെ അഞ്ചിന് സമാപിക്കും. ഒരു മണിയോടെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. 103 മിനിറ്റാണ് പൂര്‍ണചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം. കേരളമുള്‍പ്പെടെ രാജ്യം മുഴുവന്‍ ഗ്രഹണം ദൃശ്യമാകും. ചന്ദ്രന് ചുവപ്പുരാശി പടരുന്നതിനാല്‍ രക്തചന്ദ്രന്‍ (ബ്ലഡ്മൂണ്‍)...

മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസായിരിന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കാസര്‍ഗോട്ടെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മുസ്ലിം ലീഗിന്റെ സംസ്ഥാന ജില്ലാ നേതൃത്വത്തില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന...

ലോട്ടറിയിലും വ്യാജന്‍; കുന്നംകുളത്ത് കച്ചവടക്കാര്‍ക്ക് തലവേദന

തൃശൂര്‍: എല്ലാ സാധനങ്ങളുടെയും വ്യാജന്‍ ലഭിക്കുന്ന സ്ഥലമെന്ന കാര്യത്തില്‍ കുന്നംകുളം കുപ്രസിദ്ധി നേരത്തെയുള്ളതാണ്. ഇപ്പോള്‍ ലോട്ടറി ടിക്കറ്റുകളുടെയും വ്യാജന്‍ ഈ പ്രദേശത്ത് ലഭ്യമായിതുടങ്ങിയിരിക്കുന്നു. ഒരേ നമ്പറിലുള്ള രണ്ട് ലോട്ടറി ടിക്കറ്റുകള്‍ ഇറങ്ങുന്നത് വന്‍ പൊല്ലാപ്പായിരിക്കുകയാണ്. വ്യാജന്‍ ഏതെന്ന് തിരിച്ചറിയാന്‍ ഒരു വഴിയുമില്ല. ഏജന്റുമാരെ സമീപിച്ച്...

മുന്‍ എസ്ഡിപിഐ നേതാവിനെ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കി; സിപിഎമ്മില്‍ പൊട്ടിത്തെറി

ചെങ്ങന്നൂര്‍: എസ്എഫ് നേതാവായ അഭിമന്യുവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ചെങ്ങന്നൂരിലെ സിപിഎമ്മില്‍ വിവാദ സംഭവങ്ങള്‍. എസ്ഡിപിഐ മുന്‍ നേതാവിനെ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റാക്കിയതുമായി ബന്ധപ്പെട്ടു സിപിഎമ്മില്‍ പൊട്ടിത്തെറി. സിപിഎം ലോക്കല്‍ സെക്രട്ടറിയോടു നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഏരിയ സെക്രട്ടറി...

പൊലീസിനെ അഭിനന്ദിച്ച് കാജോള്‍

നല്ല പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അഭിനന്ദിക്കുന്ന കാര്യത്തില്‍ ആരും പിന്നിലല്ല. ഇവിടെ പോലീസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പര്‍ താരം കാജോള്‍ എത്തിയിരിക്കുന്നു. ഒരു വ്യക്തിക്ക് അസ്വസ്ഥതയുണ്ടാക്കും വിധം അനാവശ്യമായി പിന്തുടരുന്നതിനെ കുറിച്ച് അസം പോലീസ് ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശമാണ് ബോളിവുഡ് താരത്തിന്റെ അഭിനന്ദത്തിന് അര്‍ഹമായത്. ജൂലൈ...

ദേശീയപാതയില്‍ വാഹനാപകടം; പൊലീസുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ആലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴ കരുരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന കൊട്ടിയം പൊലീസ് സ്‌റ്റേഷനിലെ വനിത പൊലീസുകാരി ശ്രീകല, കൊട്ടിയം സ്വദേശി ഹസീന(30), കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവര്‍ മരിച്ചു. കാറിലുണ്ടായിരുന്ന പൊലീസുകാരന്‍ നിസാറിനു ഗുരുതരമായി പരുക്കേറ്റു. അങ്കമാലിയില്‍നിന്നു കൊട്ടിയത്തേക്കു പോയ കാറും...

കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് യാത്രികരോട് ക്രൂരതകാട്ടി ; കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും ഇത്തവണയും ഹജ്ജ് യാത്ര ഉണ്ടാകില്ല

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇത്തവണയും ഹജ്ജ് യാത്രയുണ്ടാവില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തവണയും ഹജജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഇല്ല. ഹജ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഇത്തവണ ഹജ് തീര്‍ഥാടനത്തിനായി നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഈ പട്ടികയില്‍...

കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കല്‍ ബുളളറ്റിന്‍, സന്ദര്‍ശകരെ ഒഴിവാക്കി

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. മൂത്രനാളിയില്‍ അണുബാധയും പനിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം ചെന്നൈയിലെവീട്ടില്‍ ക്യാമ്പ് ചെയ്ത് നിരീക്ഷിക്കുന്നു. ആരോഗ്യനില കണക്കിലെടുത്ത് സന്ദര്‍ശകരെ ഒഴിവാക്കി. കഴിഞ്ഞ ദിവസം...

Most Popular

G-8R01BE49R7