നല്ല പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അഭിനന്ദിക്കുന്ന കാര്യത്തില്‍ ആരും പിന്നിലല്ല. ഇവിടെ
പോലീസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പര്‍ താരം കാജോള്‍ എത്തിയിരിക്കുന്നു. ഒരു വ്യക്തിക്ക് അസ്വസ്ഥതയുണ്ടാക്കും വിധം അനാവശ്യമായി പിന്തുടരുന്നതിനെ കുറിച്ച് അസം പോലീസ് ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശമാണ് ബോളിവുഡ് താരത്തിന്റെ അഭിനന്ദത്തിന് അര്‍ഹമായത്. ജൂലൈ 23നാണ് അസം പോലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സന്ദേശം പങ്കുവെച്ചത്.
ട്വിറ്റര്‍ സന്ദേശത്തിന് ബോളിവുഡ് താരം കാജോളടക്കം നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. 800 ലൈക്കുകളും 300 റീട്വീറ്റുകളുമാണ് അസം പോലീസിന്റെ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. അതേസമയം, കാജോളിന്റെ ട്വീറ്റിന് 1,400 ലധികം ലൈക്കുകളും 200ലേറെ റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് മുംബൈ പോലീസ് സുരക്ഷയെ ബന്ധപ്പെടുത്തി കൊണ്ടുള്ള സന്ദേശങ്ങള്‍ പങ്കുവെക്കാനായി ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുകയും വന്‍ വിജയമാവുകയും ചെയ്തിരുന്നു.