കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇത്തവണയും ഹജ്ജ് യാത്രയുണ്ടാവില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തവണയും ഹജജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഇല്ല. ഹജ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഇത്തവണ ഹജ് തീര്‍ഥാടനത്തിനായി നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
ഈ പട്ടികയില്‍...
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. മൂത്രനാളിയില്‍ അണുബാധയും പനിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം ചെന്നൈയിലെവീട്ടില്‍ ക്യാമ്പ് ചെയ്ത് നിരീക്ഷിക്കുന്നു. ആരോഗ്യനില കണക്കിലെടുത്ത് സന്ദര്‍ശകരെ ഒഴിവാക്കി.
കഴിഞ്ഞ ദിവസം...
കൊച്ചി: ചലചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുമെന്ന വിവരം അക്കാദമി അംഗങ്ങള്‍ നേരത്തെ അറിഞ്ഞതിന്റെ ഭാഗമായിട്ടാവാം അക്കാദമി അംഗങ്ങള്‍ തന്നെ മോഹന്‍ലാലിനെതിരെ ഒപ്പുശേഖരണം നടത്താന്‍ ഇടയാക്കിയതെന്ന് ഭാഗ്യലക്ഷ്മി. അവര്‍ ഡബ്ല്യുസിസി അംഗങ്ങളായതുകൊണ്ടാകാം ഒപ്പിട്ടതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആര്‍ക്കെങ്കിലും മോഹന്‍ലാലിനോട് വിയോജിപ്പുണ്ടെങ്കില്‍ ഞാന്‍ വരുന്നില്ലെന്ന...
കൊച്ചി: കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശത്തിനെതിരെ കര്‍ദ്ദിനാള്‍ ക്ലിമിസ് ബാബ. കുമ്പസാരം കൂദാശയാണ്. ഭരണഘടനാവകാശം ചോദ്യം ചെയ്യപ്പെടരുതെന്നും കേന്ദ്രതീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ക്ലിമിസ് ബാബ പറഞ്ഞു.പീഡനക്കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നതാണ് സഭയുട നിലപാട്. ഇതിന്റെ പേരില്‍ മതവിശ്വാസം തകര്‍ക്കരുതെന്നും കര്‍ദ്ദിനാള്‍ ക്ലിമിസ് ബാബ പറഞ്ഞു....
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി മഹി രാഘവ് ഒരുക്കുന്ന ചിത്രം 'യാത്ര'യില്‍ മമ്മൂട്ടിയുടെ മകനായി എത്തുന്നത് തമിഴ് താരം കാര്‍ത്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍. യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അദ്ദേഹത്തിന്റെ അച്ഛനായി എത്തുന്നത് പുലിമുരുകനിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ വില്ലന്‍ ജഗപതി...
തിരുവനന്തപുരം: മുന്നണി വിപുലീകരണം തുടരാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണ. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളോടും അഭിപ്രായം തേടിയെന്നും മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു കണ്‍വീനര്‍.
അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്‍പായി മുന്നണി വിപുലീകരണം സംബന്ധിച്ച കാര്യത്തില്‍ ധാരണയുണ്ടാകുമെന്നാണ്...
കൊച്ചി:എറണാകളും മഹാരാജാസ് കോളേജില്‍ ക്യാപസ് ഫ്രണ്ട പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ആര്.എം.സി.സി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ വിനീഷ് ആരാധ്യയാണ് അഭിമന്യുവിന്റെ ജീവിതവും കൊലപാതകവും ആസ്പദമാക്കി സിനിമ ഒരുക്കുന്നത്. 'പദ്മവ്യൂഹത്തിലെ അഭിമന്യു' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ...