Category: LATEST NEWS

ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം നടത്തുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി!!!

കൊച്ചി: തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ആദ്യം പുകഴ്ത്തിയ സോഷ്യല്‍ മീഡിയ തന്നെ ഹനാനെതിരെ വന്‍ തോതില്‍ കുപ്രചരണം നടത്തുകയാണ് ഇപ്പോള്‍. ഇതിന് പിന്നില്‍ ചില സംഘടിത ശക്തികളാണെന്നാണ് വിവരം....

29 പേരുടെ ജീവന്‍ കവര്‍ന്ന കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 16 വയസ്; വാഗ്ദാനങ്ങള്‍ പലതും കടലാസില്‍ ഒതുങ്ങി

കോട്ടയം: 29 പേരുടെ ജീവന്‍ അപഹരിച്ച കുമരകം ബോട്ട് ദുരന്തം നടന്നിട്ട് ഇന്ന് 16 വര്‍ഷം പിന്നിടുന്നു. 2002 ജൂലൈ 27നു പുലര്‍ച്ചെ 5.45നായിരുന്നു അപകടം ഉണ്ടായത്. മുഹമ്മയില്‍ നിന്നു യാത്ര തിരിച്ച എ 53 ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 15 സ്ത്രീകളും 13 പുരുഷന്മാരും...

ജി.എന്‍.പി.സി വനിത അഡ്മിന് മുന്‍കൂര്‍ ജാമ്യം; പ്രധാന അഡ്മിന്‍ വിദേശത്തേക്ക് കടന്നതായി സൂചന

കൊച്ചി: ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) വനിതാ അഡ്മിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കേസില്‍ രണ്ടാം പ്രതിയും ഒന്നാം പ്രതിയായ ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറിന്റെ ഭാര്യയുമായ വിനിതയ്ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യവില്‍പ്പനയ്ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ജി.എന്‍.പി.സി...

പാര്‍ട്ടിയുമായി തെറ്റിയ സി.പി.ഐ.എം നേതാവിന്റെ മകളുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്

കൊല്ലം: അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട സിപിഐഎം നേതാവിനോട് പ്രതികാരം തീര്‍ക്കാന്‍ മകളുടേതെന്ന പേരില്‍ അശ്ലീല വിഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ചതായി പരാതി. സംഭവത്തില്‍ എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ സിപിഐഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് ഒളിച്ചുകളിക്കുന്നെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ പാര്‍ട്ടി...

അഭിമന്യുവിന്റെ കുടുംബത്തിനായി സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മറ്റി സമാഹരിച്ചത് 2.11 കോടി രൂപ!!!

കൊച്ചി: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 2,11,19,929 രൂപ. ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വര്‍ണനാണയവും നാലു വളയും ഒരു സ്വര്‍ണലോക്കറ്റും ലഭിച്ചു. ജില്ലയിലെ 20...

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്; രാത്രി ഒരു മണിയോടെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും

ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന്. രാത്രി പത്തേമുക്കാലിന് തുടങ്ങുന്ന ഗ്രഹണം രാവിലെ അഞ്ചിന് സമാപിക്കും. ഒരു മണിയോടെ സമ്പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും. 103 മിനിറ്റാണ് പൂര്‍ണചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം. കേരളമുള്‍പ്പെടെ രാജ്യം മുഴുവന്‍ ഗ്രഹണം ദൃശ്യമാകും. ചന്ദ്രന് ചുവപ്പുരാശി പടരുന്നതിനാല്‍ രക്തചന്ദ്രന്‍ (ബ്ലഡ്മൂണ്‍)...

മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസായിരിന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കാസര്‍ഗോട്ടെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മുസ്ലിം ലീഗിന്റെ സംസ്ഥാന ജില്ലാ നേതൃത്വത്തില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന...

ലോട്ടറിയിലും വ്യാജന്‍; കുന്നംകുളത്ത് കച്ചവടക്കാര്‍ക്ക് തലവേദന

തൃശൂര്‍: എല്ലാ സാധനങ്ങളുടെയും വ്യാജന്‍ ലഭിക്കുന്ന സ്ഥലമെന്ന കാര്യത്തില്‍ കുന്നംകുളം കുപ്രസിദ്ധി നേരത്തെയുള്ളതാണ്. ഇപ്പോള്‍ ലോട്ടറി ടിക്കറ്റുകളുടെയും വ്യാജന്‍ ഈ പ്രദേശത്ത് ലഭ്യമായിതുടങ്ങിയിരിക്കുന്നു. ഒരേ നമ്പറിലുള്ള രണ്ട് ലോട്ടറി ടിക്കറ്റുകള്‍ ഇറങ്ങുന്നത് വന്‍ പൊല്ലാപ്പായിരിക്കുകയാണ്. വ്യാജന്‍ ഏതെന്ന് തിരിച്ചറിയാന്‍ ഒരു വഴിയുമില്ല. ഏജന്റുമാരെ സമീപിച്ച്...

Most Popular

G-8R01BE49R7