Category: HEALTH

കോവിഡ് ഒരു തവണ ബാധിച്ചവര്‍ക്ക് വീണ്ടും വരാം എന്ന് പഠനം

കോവിഡ് ഒരു തവണ ബാധിച്ചവര്‍ക്ക് ഭാവിയില്‍ അസുഖം വന്നുകൂടായ്കയില്ലെന്ന് പഠനം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാത്തവര്‍ക്കു തുടര്‍ന്നും രോഗബാധയ്ക്ക് സാധ്യതയുണ്ട്. കോവിഡ് ബാധിച്ചു ചികില്‍സയിലുണ്ടായിരുന്ന 34 പേരുടെ രക്തത്തിലെ ആന്റിബോഡി പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ അറിയിച്ചു. ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍...

ആലുവയില്‍ സ്ഥിതി അതീവ ഗുരുതരം: കര്‍ഫ്യൂ പ്രഖ്യാപിച്ചു

സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എറണാകുളം ആലുവയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആലുവയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആലുവ മുനിസിപ്പാലിറ്റി, ചെങ്ങമനാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല,...

1500 കോടി രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചത് അരമണിക്കൂര്‍ കൊണ്ട്‌

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ നവംബറോടെ ഇന്ത്യയിലെത്തുമെന്നും ഏകദേശം 1000 രൂപ വില വരുമെന്നും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യന്‍ പങ്കാളികളായ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല. ക്ലിനിക്കല്‍ ട്രയലിനൊപ്പം തന്നെ 'കോവിഷീല്‍ഡി'ന്റെ നിര്‍മാണവും ആരംഭിച്ചിരുന്നു. പരീക്ഷണം നടത്താത്ത മരുന്നിനായി 200 മില്യണ്‍...

സമ്പര്‍ക്ക രോഗബാധയില്‍ പിടിവിട്ട് കേരളം; പാളിയത് എവിടെ..?

ലോകമെമ്പാടും കൊറോണ വൈറസ് താണ്ഡവമാടുമ്പോഴും കേരളം മഹാമാരിക്കു മുന്നിൽ തലയുയർത്തി നിന്ന കാഴ്ചയായിരുന്നു ഈ മാസം തുടക്കം വരെ. കേരള മോഡലിനെ എല്ലാവരും പുകഴ്ത്തി. കേരളത്തിന്റെ കോവിഡ് പ്രതിരോധം മാതൃകയാക്കണമെന്ന് ലോകാരോഗ്യ സംഘടന വരെ പാടിപ്പുകഴ്ത്തി. കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകനെറുകയിലെത്തിച്ച് മന്ത്രി കെ.കെ.ശൈലജയ്ക്കു ഐക്യരാഷ്ട്രസഭയുടെ...

സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് (55), കാസര്‍കോട് സ്വദേശിനി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയോട്ടി (57) എന്നിവരാണു മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത്ത് ഇന്നലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. റഹിയാനത്തിന്റെ മകന്‍...

ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റീനില്‍; കോവിഡ് രോഗികളുടെ ചികിത്സ വീടുകളിലേക്ക്…

ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ക്വാറന്റീനിൽ പോകേണ്ടിവരുന്ന അവസ്ഥ സംസ്ഥാനത്തെ ചികിത്സാ മേഖലയിൽ പരിഭ്രാന്തി വളർത്തുന്നു. ഇന്നലെയും സംസ്ഥാനത്ത് പലേടത്തും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ഗവ.മെഡിക്കൽ‌ കോളജിൽ 2 ഡോക്ടർമാർ അടക്കം 3 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 2 ഡോക്ടർമാർ...

സമ്പർക്കം: മലപ്പുറം ജില്ലയില്‍ കനത്ത ജാഗ്രത

മലപ്പുറം: ജില്ലയില്‍ കനത്ത ജാഗ്രത. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തില്‍ കൊണ്ടോട്ടിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ ഇന്ന് 61 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല....

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

എറണാകുളം: ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച 80 പേരില്‍ 75 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ജില്ലയില്‍ രണ്ടാഴ്ചക്കിടെ 656 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ആലുവ, കീഴ്മാട് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം വര്‍ധിക്കുകയാണ്....

Most Popular

G-8R01BE49R7