സ്വർണ വില താഴേക്ക്; 440 രൂപ കുറഞ്ഞ് പവന് 57,760 രൂ​പയായി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും താ​ഴേ​ക്കുതന്നെ. ഇന്ന് പ​വ​ന് 440 രൂ​പ​യും ഗ്രാ​മി​ന് 55 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,760 രൂ​പ​യി​ലും ഗ്രാ​മി​ന് 7,220 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം നടക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 45 രൂ​പ ഇ​ടി​ഞ്ഞ് 5,950 രൂ​പ​യി​ലെ​ത്തി.

ഈ ​മാ​സ​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ റെക്കോഡ് കുതിപ്പായിരുന്നു, 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ർ​ണ​വി​ല. ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്നു. 1320 രൂ​പ​യു​ടെ ക​ന​ത്ത ഇ​ടി​വാ​ണ് സ്വ​ർ​ണ​വി​ല​യി​ലു​ണ്ടാ​യ​ത്. പി​ന്നാ​ലെ വെ​ള്ളി​യാ​ഴ്ച പ​വ​ന് 680 രൂ​പ വ​ർ​ധി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളാ​ണ് സ്വ​ർ​ണ​വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം ഔ​ൺ​സി​ന് 2,790 ഡോ​ള​ർ എ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് തൊ​ട്ട രാ​ജ്യാ​ന്ത​ര​വി​ല ഇ​പ്പോ​ൾ 120 ഡോ​ള​റി​ല​ധി​കം ഇ​ടി​ഞ്ഞ് 2,669 ഡോ​ള​റി​ലാ​ണ് ഇ​പ്പോ​ൾ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യി​ലും ഇ​ടി​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഗ്രാ​മി​ന് ഒ​രു രൂ​പ കു​റ​ഞ്ഞ് 99 രൂ​പ​യി​ലെ​ത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7