pathram desk 5

Advertismentspot_img

സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ പോലും സസ്പെൻഷൻ കിട്ടിയിട്ടില്ല: ബോധപൂർവം ചട്ടം ലംഘിച്ചിട്ടില്ല, സുഖിപ്പിച്ച് സംസാരിക്കണമെന്ന് നിയമമില്ല, ഡോക്യുമെന്റ് ആദ്യം കൈപ്പറ്റട്ടെ, എന്നിട്ട് സംസാരിക്കാം: എൻ. പ്രശാന്ത്

തനിക്ക് ജീവിതത്തിലാദ്യമായി കിട്ടിയ സസ്പെൻഷനാണെന്നും ബോധപൂർവം താനൊരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും സസ്പെൻഷനിലായ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. സ്കൂളിലും കോളേജിലുമൊന്നും പഠിച്ചപ്പോൾ പോലും സസ്പെൻഷൻ കിട്ടിയിട്ടില്ല. ശരിയായ കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല എന്നാണ് തന്റെ അഭിപ്രായം. ബോധപൂർവ്വം ഒരു ചട്ടവും ലംഘിച്ചതായി അറിയില്ല....

തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ഉദ്യോ​ഗസ്ഥൻ; ചട്ടം കാണിക്കാൻ വെല്ലുവിളിച്ച് അൻവർ; വാർത്താ സമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ; വാ പോയ കോടാലിയെ പിണറായി പേടിക്കുന്നതെന്തിനെന്നും അൻവർ

ചേലക്കര: പിവി അൻവർ വിളിച്ച വാർത്താസമ്മേളനത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം മറികടന്ന് അൻവർ വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണെന്നു പറയാൻ വന്ന ഉദ്യോഗസ്ഥനെ അൻവർ തിരിച്ചയച്ചു. ചട്ടം കാണിക്കാൻ ഉദ്യോ​ഗസ്ഥനെ വെല്ലുവിളിക്കുകയും ചെയ്തു. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ച് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യെ​ന്ന്...

ബാങ്കിൽ നിന്ന് 25 ലക്ഷം രൂപയെടുത്തു; റവന്യു ഉദ്യോഗസ്ഥർ പിടികൂടുമ്പോൾ കയ്യിൽ 19.70 ലക്ഷം: ചെറുതുരുത്തിയിൽ രേഖകളില്ലാതെ പണവുമായി കുളപ്പുള്ളി സ്വദേശി പിടിയിൽ

തൃശൂർ: ചെറുതുരുത്തിയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന 19.70 ലക്ഷം രൂപ പിടികൂടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽനിന്നാണ് പണവുമായി കുളപ്പുള്ളി സ്വദേശി പിടിയിലായത്. ഇതു തിരഞ്ഞെടുപ്പിനു കൊണ്ടുവന്ന പണമാണോയെന്നു പരിശോധിച്ചു വരികയാണ്. പാലക്കാട് കുളപ്പുള്ളി സ്വദേശിയിൽനിന്ന് റവന്യു ഉദ്യോഗസ്ഥരാണു പണം പിടിച്ചെടുത്തത്....

തൊണ്ട വേദന- വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണം; അം​ഗീകരിച്ച് കോടതി, സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും

ന്യൂഡൽഹി: യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരാൻ അനുമതി നൽകി കോടതി. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. അതേ സമയം...

ഓംപ്രകാശിന്റെ മുറിയിൽനിന്ന് കണ്ടെത്തിയത് കൊക്കെയ്ന്‍തന്നെ; ഫോറന്‍സിക് സ്ഥിരീകരണം; ജാമ്യം റദ്ദാക്കാൻ നിയമോപദേശം തേടും

കൊച്ചി: മരട് ലഹരിക്കേസില്‍ ഓംപ്രകാശിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് കൊക്കെയ്ന്‍ സാന്നിധ്യം തന്നെയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. റിപ്പോർട്ട് പുറത്തുവന്നതോടെ ലഹരിവിരുദ്ധ നിയമപ്രകാരം കൊച്ചി സിറ്റി പോലീസ് നടപടികള്‍ തുടരും. കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഓംപ്രകാശിന്റെ ജാമ്യം റദ്ദാക്കുന്നതിലേക്ക് കടക്കുന്നതടക്കം പോലീസ് ആലോചിക്കുന്നുണ്ട്....

കയറിയതുപോലെ തിരിച്ചിറങ്ങി ‘പൊന്ന്’: 12 ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ; പവന് 56,680 രൂപയായി

കൊ​ച്ചി: കയറിയതുപോലെ തന്നെ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 1,080 രൂ​പ​യും ഗ്രാ​മി​ന് 135 രൂ​പ​യും കുറഞ്ഞ് 56,680 രൂ​പ​യായി. ഗ്രാ​മി​ന് 7,085 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 110 രൂ​പ ഇ​ടി​ഞ്ഞ് 5,840 രൂ​പ​യി​ലെ​ത്തി. ഈ ​മാ​സ​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ റോക്കറ്റ...

ക്ലാസിൽ സംസാരിച്ച വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ്പ് ഒട്ടിച്ചു, കുട്ടികൾ പരസ്പരം ഒട്ടിച്ചതെന്ന് അധ്യാപിക; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചതായി പരാതി. ഒരു പെൺകുട്ടി അടക്കം 5 കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ പുറത്തുവരികയും ചെയ്തു. ഇതോടെ മാതാപിതാക്കൾ തഞ്ചാവൂർ ജില്ലാ കലക്ടർ പ്രിയങ്ക പങ്കജത്തിന് പരാതി...

ദിവ്യയെ അഴിമതി വിരുദ്ധ പോരാളിയാക്കാനുറച്ച് കണ്ണൂർ ഘടകം; പത്തനംതിട്ട ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി ജില്ലാസെക്രട്ടറിയുടെ നിലപാട്

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പിപി ദിവ്യയെ അഴിമതി വിരുദ്ധ പോരാളിയാക്കാനുള്ള കണ്ണൂർ ഘടകത്തിന്റെ നീക്കത്തിൽ വെട്ടിലായി പത്തനംതിട്ട ഘടകം. പാർട്ടി നിലപാടിൽ കണ്ണൂരെന്നോ, പത്തനംതിട്ടയെന്നോ വ്യത്യാസമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കെയാണ് അതിനു വിരുദ്ധമായി കണ്ണൂർ ജില്ലാസെക്രട്ടറി എംവി ജയരാജന്റെ നിലപാട് പുറത്തുവന്നത്. എഡിഎം...

pathram desk 5

Advertismentspot_img
G-8R01BE49R7