ജറുസലം: കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം കൊല്ലപ്പെട്ടത് 46 പലസ്തീൻകാർ. കഫറ്റേരിയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരും ഉൾപെടെയാണ് ആ സംഖ്യ. ചൊവ്വാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ മേഖലയിൽ ബോംബാക്രമണങ്ങളിൽ 18 പേരും കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേൽ നഗരമായ ഹൈഫയിലെ...
കൊല്ലം: കുന്നത്തൂർ തുരുത്തിക്കരയിൽ സ്കൂളിലെ കിണറ്റിൽ വീണ് വിദ്യാർഥിക്ക് സാരമായ പരുക്ക്. സഹപാഠികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തിൽപ്പെട്ടത്.
കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്തു. തലയ്ക്കും നടുവിനും...
മുംബൈ: ബാബ സിദ്ദിഖി കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്താനായി താൻ ചെയ്ത കാര്യങ്ങൾ ഒന്നൊന്നായി വെളിപ്പെടുത്തി പ്രധാനപ്രതിയായ ശിവ് കുമാർ ഗൗതം. അദ്ദേഹത്തെ വെടിവെച്ച ശേഷം ആശുപത്രിയിലേക്ക് പോകുന്നവഴി പിന്നാലെ തന്നെയുണ്ടായിരുന്നുവെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. തുടർന്ന് സിദ്ദിഖിയെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിൽ 30 മിനിറ്റോളം കാത്തുനിന്നു....
ഡോളറിന്റെ ഉയർച്ചയിൽ സ്വർണ പ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ വില കുറയുന്നത് നോക്കിയിരിക്കുന്നവർക്കും ആശ്വാസ വാർത്ത, സ്വർണ വില വീണ്ടും കുറയുന്നു. കേരളത്തിൽ ഇന്നും പവന് 880 രൂപ കുറഞ്ഞു പവന് 55,480 രൂപയിലാണു വ്യാപാരം നടക്കുന്നത്. ഗ്രാമിന് 110 രൂപ ഇടിഞ്ഞ്...
ഇടുക്കി: പീരുമേട്ടിൽ സ്കൂൾ വിട്ട് ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥികൾക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. സമീപത്തെ കാട്ടിൽ നിന്നും റോഡ് മുറിച്ച് കടന്ന് വിദ്യാർഥികൾ നിൽക്കുന്ന ഭാഗത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.
ആനയെ കണ്ട് വിദ്യാർഥികൾ ഓടിമാറിയതോടെ വൻ അപകടം ഒഴിവായി....