മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. അത് ഭാര്യയുമായി ആണെങ്കിലും ഉഭയ സമ്മതപ്രകാരമാണെങ്കിലും നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയിൽ യുവാവിന് 10 വർഷം തടവ് വിധിച്ച് നാഗ്പുർ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം...
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സെപ്പയിൽ സർക്കാർ ആശുപത്രിയിലെത്തിയ 40 കാരൻ ഭാര്യയേയും രണ്ടു വയസുകാരി മകളേയുമുൾപ്പെടെ മൂന്നുപേരെ കുത്തിക്കൊലപ്പെടുത്തി. പോലീസുകാരുൾപ്പെടെ ഏഴു പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു.
സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് കാമെങ് ജില്ലാ ആശുപത്രിയിലാണ് നികം സാങ്ബിയ...
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ രണ്ടായിരത്തിലേറ ഇരട്ടവോട്ടുകളെന്ന പരാതിയിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. ആരോപണം പുറത്തുവന്ന പശ്ചാത്തലത്തിൽ ബൂത്ത് ലെവൽ ഓഫിസർമാരോട് കലക്ടർ ഡോ. എസ്.ചിത്ര വിശദീകരണം തേടി.
വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താനും...
വാഷിങ്ടൺ: വാക്‌സിൻ വിരുദ്ധ പ്രവർത്തകൻ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ ചുമതല നൽകി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം ട്രംപ് മന്ത്രിസഭയിൽ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുള്ള പ്രഖ്യാപനം. കെന്നഡി...
കണ്ണൂർ: നാടകസംഘം സഞ്ചരിച്ച വണ്ടി കേളകത്ത്, മലയംപടി എസ് വളവിലെ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കായംകുളം ദേവ കമ്യൂണിക്കേഷൻസ് നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി...
വാഷിങ്ടൻ: യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഹവായിലെ കടൽത്തീര വസതിയിലെത്തി കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് വാരാന്ത്യ ആഘോഷം നടത്തിയ സീക്രട്ട് സർവീസ് ഏജന്റിനെ കുറിച്ചുള്ള മുൻ കാമുകിയുടെ വെളിപ്പെടുത്തൽ.
2022ലാണ് സംഭവം. ഒബാമയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ തന്റെ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ...
ന്യൂഡൽഹി: കുറച്ചു ദിവസം ശുദ്ധവായു ശ്വസിച്ച് ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്സിൽ ഇങ്ങനെ കുറിച്ചു. 'വായു മനോഹരവും എ.ക്യു.ഐ 35 ഉം ഉള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയായിരുന്നു. അന്തരീക്ഷത്തിൽ നിന്ന് നോക്കുമ്പോൾ പുകമഞ്ഞിൻ്റെ പുതപ്പ് കൂടുതൽ...
തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും. ട്രെയിനിൽ ടിക്കറ്റ് കൺഫേമാകാതെ വന്നതോടെ വിമാന ടിക്കറ്റെടുക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകി. നാളെ 15 പേർ...