ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കെ.​കെ. ര​ത്ന​കു​മാ​രി​; ജയം 16 വോട്ടുകൾക്ക്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി സിപിഎമ്മിലെ കെ.​കെ. ര​ത്ന​കു​മാ​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന് ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ര​ത്ന​കു​മാ​രി 16 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജൂ​ബി​ലി ചാ​ക്കോ​യെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. ജൂ​ബി​ലി ചാ​ക്കോ ഏ​ഴ് വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ത​ളി​പ്പ​റ​മ്പി​ൽ നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ് ര​ത്ന​കു​മാ​രി.

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും പി.​പി. ദി​വ്യ രാ​ജി​വ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി​യ​ത്. അ​തേ​സ​മ​യം വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നും ദി​വ്യ വി​ട്ടു​നി​ന്നു. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

ഒരു മാസം മുമ്പ് ഇതേ ദിവസം മാധ്യമങ്ങളെ കൂട്ടുപിടിച്ച അതേ സ്ഥാനത്ത് ഇന്ന് മാധ്യമങ്ങൾക്ക് വിലക്ക്; ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ര്‍​ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ വിലക്കി പോലീസ്

അതേസമയം തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ തുടക്കത്തിൽ മാധ്യമങ്ങൾക്ക് ജില്ലാ കലക്ടർ വിലക്കേർപ്പെടുത്തിയിരുന്നു. മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിലേക്ക് കടത്തിവിട്ടില്ല. പോലീസ് ഇവരെ പിൻതിരിപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് വാരണാധികാരി കൂടിയായ കല്കടർ അരുൺ കെ. വിജയൻ പോലീസിന് രേഖാമൂലം നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് കലക്ടർ നിലപാട് മയപ്പെടുത്തി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7