ജൊഹാനസ്ബര്‍ഗ്: കഴിഞ്ഞ രണ്ടുകളിയിൽ ഡക്കിൽ പുറത്തായെന്ന നാണക്കേട് മറികടന്ന് മലയാളി താരം സഞ്ജുവിന്റെ അർദ്ധ ശതകം. 28 ബോളിലാണ് സഞ്ജു അർദ്ധ സെഞ്ചുറി നേടിയത്. 28ാമത്തെ ബോളിൽ മനോഹരമായൊരു സിക്സറിലൂടെയായിരുന്നു താരത്തിന്റെ അർദ്ധ സെഞ്ചുറി. 36 റൺസെടുത്ത അഭിഷേക് ശർമ ക്ലാസന് ക്യാച്ച് നൽകി...
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. ബോട്ടിൽ അനധികൃതമായി സമുദ്രാതിർത്തി കടത്താൻ ശ്രമിച്ച 700 കിലോ മെത്താംഫെറ്റാമൈനുമായി എട്ട് ഇറാനിയൻ പൗരൻമാർ പിടിയിലായി. നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), നാവികസേന, ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്...
പാലക്കാട്: പാലക്കാട്: വ്യാജരേഖ ചമച്ച് വോട്ട് ചേർത്തെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണത്തിന് മറുപടിയുമായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനും ഭാര്യ ഡോ. സൗമ്യ സരിനും രംഗത്ത്. 2018 ൽ തന്നെ താൻ പാലക്കാട് വീട് വാങ്ങിയതാണെന്നും ആ വീട്ടിൽ...
ആലപ്പുഴ: ആത്മകഥാ വിവാദത്തിൽ ഇപി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പുസ്തകം സംബന്ധിച്ച് ഇപിയുമായി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി. പുറത്തുവന്നു കൊണ്ടിരിക്കുന്ന വിവാദപരമായ കാര്യങ്ങൾ ആ പുസ്തകത്തിൽ എഴുതാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതുവരെ എഴുതിയ ഭാഗത്ത് ഇതൊന്നുമില്ല എന്നുമാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞതെന്ന് പിണറായി...
തിരുവനന്തപുരം: ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട കോടതിവിധിയിൽ ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. അതിനു മുൻപ്ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
ഇതിനായി ഉത്സവങ്ങൾക്ക് ക്ഷേത്രാങ്കണത്തിലോ മറ്റു സ്ഥലങ്ങളിലോ ആനകളെ...
കാത്തിരിപ്പിന് വിരാമം, 360 ദിവസത്തിന് ശേഷം പൂർവാധികം ശക്തിയോടെ കളത്തിലിറങ്ങിയിരിക്കുന്നു. പരിക്കിന്റെ പിടിയിൽ നിന്നും മോചിതനായിരിക്കുന്നു. മാറ്റൊട്ടു കുറഞ്ഞിട്ടുമില്ല. രഞ്ജിയിൽ ബംഗാളിന് വേണ്ടിയുള്ള നാല് വിക്കറ്റ് നേട്ടം തുടക്കം മാത്രമാണ്- മുഹമ്മദ് ഷമിയുടെ വാക്കുകളിൽ ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്താനായതിന്റെ സന്തോഷം പ്രകടമായിരുന്നു. എല്ലാം ആരാധകർക്ക്...
കൊട്ടാരക്കര: പുരയിടത്തിലേക്ക് തേക്കിൻചില്ല മുറിച്ചിട്ടതിന്റെ പേരിൽ തുടങ്ങിയ വഴക്ക് ചെന്നെത്തിയത് കൊലപാതകത്തിൽ. അയൽവാസിയായ ദളിത് യുവാവിനെ വീടുകയറി വെട്ടിക്കൊലപ്പെടുത്തിയ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും ശിക്ഷ. കുന്നിക്കോട് പച്ചിലവളവ് കടുവാൻകോട് വീട്ടിൽ അനിൽകുമാർ (35) കൊല്ലപ്പെട്ട കേസിൽ ആൽഫി ഭവനിൽ സലാഹുദ്ദീൻ (63),...