ന്യൂഡൽഹി: 10 വർഷത്തിനിടെ ഒന്നിലേറെ പുരുഷന്മാരെ വിവാഹം കഴിക്കുകയും അവരിൽ നിന്ന് ഒത്തുതീർപ്പിന്റെ ഭാഗമായി ഒന്നേകാൽ കോടി തട്ടിയെടുക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. കൊള്ളക്കാരി വധു എന്നു പോലീസ് വിശേഷിപ്പിക്കുന്ന ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് അറസ്റ്റിലായത്. 2013-ലാണ് ഇവർ ആഗ്രയിൽ നിന്നുള്ള വ്യവസായിയെ...
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിൻറെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ സമ്മാനിച്ചു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ രംഗത്ത് കൈ കോർക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി....
ഗാന്ധിനഗർ: വട്ടിപ്പലിശയ്ക്ക് അച്ഛൻ വാങ്ങിയ അറുപത്തിനായിരം രൂപയുടെ കടം ഈടാക്കാൻ ഏഴുവയസുകാരി മകളെ തട്ടിക്കൊണ്ടുപോയി വിറ്റതായി പരാതി. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ രാജസ്ഥാൻ സ്വദേശിക്ക് മൂന്ന് ലക്ഷം രൂപയ്ക്കാണ് ഇവർ വിറ്റത്. കഴിഞ്ഞ 19-നാണ് സംഭവം പുറംലോകം അറിഞ്ഞത്....
ഹൈദരാബാദ്: തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിക്ക് നീതിവേണമെന്നാവശ്യപ്പെട്ടുകൊണ്ട് നടൻ അല്ലു അർജുന്റെ വസതിയിൽ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കൾ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകർത്തു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായി.
പുഷ്പ 2ന്റെ റിലീസ്...
ന്യൂയോർക്ക്: പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായ നിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകൾക്ക് പാനമ അന്യായനിരക്ക്...
ദിസ്പുർ: അസമിൽ ശൈശവ വിവാഹങ്ങൾ പെരുകുന്നതായി റിപ്പോർട്ട്. രണ്ടുദിവസങ്ങളായി നടന്ന ഓപ്പറേഷനിൽ 416 പേർ അറസ്റ്റിൽ. സംസ്ഥാന വ്യാപകമായി നടന്ന ദൗത്യത്തിലാണു ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 335 കേസുകൾ പൊലീസ് റജിസറ്റർ ചെയ്തു. ‘‘ശൈശവ വിവാഹത്തിനെതിരായ പോരാട്ടം അസം തുടരുന്നു. 21, 22...
പടന്നക്കാട്: കാസർഗോഡ് അറസ്റ്റിലായ ബംഗ്ലാദേശ് പൗരൻ കൊടുംകുറ്റവാളിയും തീവ്രവാദ പ്രവർത്തകനുമെന്ന് അന്വേഷണസംഘം. കഴിഞ്ഞദിവസം അറസ്റ്റിലായ എംബി ഷാദ് ഷെയ്ഖ് അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശി തീവ്രവാദിസംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവർത്തകനുമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ആറുവർഷമായി കാസർഗോഡ് ജില്ല കേന്ദ്രീകരിച്ചാണ്...
തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് ദേഹത്തേക്കു വീണു രണ്ടര വയസുകാരൻ മരിച്ചു. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്. രാത്രി 12 മണിയോടെ പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്.
നിയന്ത്രണംവിട്ട കാർ പാലത്തിന് സമീപത്തെ...