താരാരാധന ഇല്ലാതാക്കിയത് ഒരു കുടുംബത്തിലെ രണ്ടു ജീവനുകളെ, അമ്മയ്ക്ക് പിന്നാലെ മകനും… പുഷ്പ2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ​ഗുരുതരാവസ്ഥയിലായിരുന്ന ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലുംപെട്ട് ​ഗുരുതരാവസ്ഥയിലായിരുന്ന എട്ടു വയസുകാരൻ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഡിസംബർ നാലിനാണ് ശ്രീതേജും അമ്മ രേവതിയും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ഹൈദരാബാദ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീതേജ്.

കുട്ടിയുടെ മസ്തിഷ്കമരണം സ്ഥിരീകരിച്ച വിവരം ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറാണ് പുറത്തുവിട്ടത്. ഡിസംബർ നാലിന് രേവതി, ഭർത്താവ് ഭാസ്‌കർ മക്കളായ ശ്രീതേജ്, സാൻവിക എന്നിവർക്കുമൊപ്പം പുഷ്പ 2 വിൻ്റെ പ്രീമിയർ ഷോ ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യ തിയറ്ററിൽ കാണാനെത്തിയതായിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകൻ തേജും ബോധരഹിതരാവുകയായിരുന്നു. തുടർന്ന് ദുർഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരുക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോ​ഗ്യസ്ഥിതി ഇടയ്ക്ക് മെച്ചപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ​ഗുരുതരാവസ്ഥയിലാവുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ കയ്യിലുള്ളത് ഭരണഘടനയുടെ ശൂന്യമായ പകർപ്പ്..!!! കോൺഗ്രസ് കാണിക്കുന്നത് രാജ്യത്തോടുള്ള വഞ്ചന..!!! മാറ്റങ്ങൾ കൊണ്ടുവരാൻ ഭരണഘടനയിൽ തന്നെ വ്യവസ്ഥയുണ്ട്…!! 55 വർഷത്തെ ഭരണത്തിനിടയിൽ കോൺഗ്രസ് 77 തവണ ഭരണഘടന ഭേദഗതി ചെയ്തുവെന്നും അമിത് ഷാ…!!!

സംഭവത്തിൽ അല്ലു അർജുനെതിരേയും തീയറ്റർ ഉടമയ്ക്കെതിരേയും പോലീസ് കേസെടുക്കുകയും നടൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. പ്രീമിയറിൽ പങ്കെടുക്കാൻ അല്ലു അർജുൻ, രശ്മിക മന്ദാന തുടങ്ങിയവർ സന്ധ്യാ തിയേറ്ററിലെത്തുമെന്ന വിവരം അറിയിച്ചില്ലെന്നാണ് പോലീസ് ഭാഷ്യം.

നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകൾക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. നടനാണെങ്കിലും ഒരു പൗരനെന്നനിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അർജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ചെങിലും പിറ്റേ ദിവസമായിരുന്നു നടന് ജയിൽ മോചിതനാകാൻ സാധിച്ചത്.

ബിജെപി റാലിക്കിടെ വ്യാപക പോക്കറ്റടി…!! 31 പേർക്ക് മൊബൈൽ ഫോൺ, പണം, സ്വർണാഭരണങ്ങൾ തുടങ്ങിയ 26 ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടമായി..!!! പൊലീസ് ഉദ്യോഗസ്ഥന്റെ സ്വർണമാലയും കവർന്നു..!!

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7