pathram desk 1

Advertismentspot_img

കടലും കടന്ന് ‘ആദി’ കുതിക്കുന്നു… യൂറോപ്പിലടക്കം 13 രാജ്യങ്ങളില്‍ ഈ മാസം 16ന് റിലീസ്!!!

കേരളത്തിലെ തീയേറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ജീത്തുജോസഫ് ചിത്രം 'ആദി' കടല്‍ കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും. ഈ മാസം 16ന് ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നു. ആശീര്‍വാദ് ഫിലിംസിന്റെ ചിത്രം ആര്‍എഫ്ടി ഫിലിംസാണ് യൂറോപ്പില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. യുകെയിലും യൂറോപ്പിലെ...

പൂക്കാനൊരുങ്ങി ‘പൂമരം’ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ തീയേറ്ററുകളിലേക്ക്!!! പൂമരത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിനൊടുവില്‍ ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി പ്രഖ്യപിച്ചു. മാര്‍ച്ച് 9 ാം തിയ്യതി ആഗോള റിലീസ് ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം മഞ്ചേരി എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ...

ഇന്ത്യന്‍ മുസ്ലീങ്ങളെ ‘പാകിസ്താനി’ എന്നു വിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: ഒവൈസി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിങ്ങളെ പാകിസ്ഥാനികളെന്ന് വിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെമന്ന് എ.ഐ.എം.ഐ.എം നേതാവ് അസറുദ്ദീന്‍ ഒവൈസി ലോക്സഭയില്‍ അറിയിച്ചു. ഇതിനായി നിയമം കൊണ്ടുവരണമെന്നും ഇത്തരത്തില്‍ അധിക്ഷേപകരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മുസ്ലിം പ്രദേശങ്ങളെ...

ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്പ്: ഉത്തര്‍പ്രദേശില്‍ 46 പേര്‍ക്ക് എച്ച്.ഐ.വി ബാധ!!! വ്യാജ ഡോക്ടര്‍ ഒളിവില്‍

ലക്നൗ: ഒരേ സിറിഞ്ചുകൊണ്ട് കുത്തിവെയ്പ് നല്‍കിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 46 പേര്‍ക്ക് എയ്ഡ്സ് ബാധ. ബംഗര്‍മാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അണുവിമുക്തമാക്കാത്ത ഒരേ സിറിഞ്ചും സൂചിയും ഉപയോഗിച്ചതാണ് എച്ച്.ഐ.വി ബാധിക്കാന്‍ കാരണമായതെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ കുത്തിവെയ്പ് നടത്തിയ രാജേന്ദ്ര യാദവിനെതിരെ പൊലീസ് കേസെടുത്തു....

തായ്‌വാനില്‍ ശക്തമായ ഭൂചലനം; രണ്ട് പേര്‍ മരിച്ചു, ഇരുന്നൂറിലധികം പേര്‍ക്ക് പരിക്ക്, പതിനേഴ് നില കെട്ടിടം നിലംപൊത്തി!!

തായ്വാന്‍: തായ്വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ നവജാതശിശുവും ഉള്‍പ്പെട്ടിട്ടുണ്ട്. തായ്വാനിലെ പ്രമുഖ നഗരമായ തായ്നനില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ 17 നില കെട്ടിടമായ വെയ് കുവാന്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് നിലംപൊത്തി. 256...

സോളാര്‍ കേസ്: പഴുതടച്ച് സത്യവാങ് മൂലവുമായി സംസ്ഥാന സര്‍ക്കാര്‍; ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഹര്‍ജിയെ എതിര്‍ത്ത് വിശദമായ സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. സോളാര്‍ കമ്മീഷനെതിരെ ഉമ്മന്‍ ചാണ്ടി ഉന്നയിക്കുന്ന...

ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്; എല്ലാ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനുളള 760 രേഖകളും പട്ടികയും സത്യവാങ് മൂലവും പൊലീസ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുപ്രധാനമായ രേഖകള്‍ ഒഴികെ ബാക്കിയുളളവ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്....

ബിനീഷ് കോടിയേരി ദുബൈ പൊലീസിന്റെ പിടികിട്ടാപുള്ളി!!! യു.എ.ഇയില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും

ദുബൈ: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരി പിടികിട്ടാപുള്ളിയെന്ന് ദുബൈ പൊലീസ്. യുഎഇയില്‍ എത്തിയാല്‍ ഉടന്‍ ബിനീഷിനെ അറസ്റ്റ് ചെയ്യും. രണ്ടേകാല്‍ ലക്ഷം ദിര്‍ഹം വായ്പ തിരിച്ചടക്കാത്തതിന്റെ കേസിലാണ് നടപടി. വായ്പ എടുത്തത് സൗദി കേന്ദ്രമായുള്ള സാംബ ഫിനാന്‍സില്‍ നിന്നാണ്....

pathram desk 1

Advertismentspot_img
G-8R01BE49R7