ഇന്ത്യന്‍ മുസ്ലീങ്ങളെ ‘പാകിസ്താനി’ എന്നു വിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: ഒവൈസി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിങ്ങളെ പാകിസ്ഥാനികളെന്ന് വിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെമന്ന് എ.ഐ.എം.ഐ.എം നേതാവ് അസറുദ്ദീന്‍ ഒവൈസി ലോക്സഭയില്‍ അറിയിച്ചു. ഇതിനായി നിയമം കൊണ്ടുവരണമെന്നും ഇത്തരത്തില്‍ അധിക്ഷേപകരമായി പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് മുസ്ലിം പ്രദേശങ്ങളെ ബലപ്രയോഗത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന പ്രവണതയെ ബറേലി മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രസ്താവനയുമായി ഒവൈസി രംഗത്തെത്തിയത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇത്തരത്തിലുള്ള പ്രസ്താവനകളാണ്. അവയ്ക്കെതിരെ കര്‍ശന നിയമനടപടി കൊണ്ടുവരണമെന്നും ഒവൈസി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മത ന്യൂനപക്ഷ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുക്കണെമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാര്‍ ഒരു ബില്ല് പോലും പാര്‍ലമെന്റില്‍ കൊണ്ടു വരുന്നില്ലെന്ന് ഉവൈസി ആരോപിച്ചു. മുത്തലാഖ് ബില്‍ സ്ത്രീ വിരുദ്ധമാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7