ഭാര്യമാരെയും പങ്കാളികളെയും ഒപ്പം താമസിപ്പിക്കുന്നതിൽ സമയപരിധി, ഒന്നര മാസത്തിലധികം നീണ്ടു നിൽക്കുന്ന പര്യടനങ്ങളിൽ രണ്ടാഴ്ച ഒപ്പം താമസിക്കാം, ടീം ബസുകളിൽ താരങ്ങൾ ഒരുമിച്ച് യാത്രചെയ്യുന്നത് നിർബന്ധമാക്കും, കുടുംബത്തോടൊപ്പം ദീർഘകാലം താമസിക്കുന്നത് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു- താരങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ബിസിസിഐ

മുംബൈ: ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ ടീം അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾപ്പേർത്താനുള്ള നീക്കത്തിൽ ബിസിസിഐ. താരങ്ങളുടെ ഭാര്യമാരെയും പങ്കാളികളെയും ഒപ്പം താമസിപ്പിക്കുന്നതിൽ സമയപരിധിയടക്കം നിശ്ചയിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് ബിസിസിഐ.

നിയന്ത്രണങ്ങൾ ഇങ്ങനെ- ഒന്നര മാസത്തിലധികം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ രണ്ട് ആഴ്ചയ്ക്കപ്പുറം ഭാര്യമാരെയും കാമുകിമാരെയും കളിക്കാർക്കൊപ്പം താമസിക്കാൻ അനുവദിക്കില്ല. ടീം ബസുകളിൽ താരങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നത് നിർബന്ധമാക്കും. അധിക ലഗേജിന് താരങ്ങൾ പണം നൽകേണ്ടി വരും. തുടങ്ങിയ ചട്ടങ്ങൾ ഏർപ്പെടുത്താനാണ് നീക്കമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂടാതെ വിദേശ പര്യടനങ്ങളിൽ കളിക്കാർ കുടുംബത്തോടൊപ്പം ദീർഘകാലം താമസിക്കുന്നത് അവരുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ബിസിസഐയുടെ വിലയിരുത്തൽ. കുടുംബത്തെ ഒപ്പം താമസിപ്പിക്കുന്നതിൽ 2019-ന് മുമ്പ് നിലനിന്നിരുന്ന നിയന്ത്രണം വീണ്ടും ഏർപ്പെടുത്താനാണ് തീരുമാനം. 45 ദിവസത്തെ വിദേശ പര്യടനമാണെങ്കിൽ 14 ദിവസംവരെ കുടുംബത്തെ ഒപ്പം താമസിപ്പിക്കാൻ അനുമതി നൽകും. ചെറിയ കാലയളവിലെ പര്യടനങ്ങളിൽ ഏഴ് ദിവസംമാത്രമേ കുടുംബത്തെ കൂടെ കൂട്ടാനൊക്കൂ. ടൂർണ്ണമെന്റിലുടനീളം ഭാര്യമാരെ താരങ്ങൾക്കൊപ്പം താമസിപ്പിക്കാൻ അനുവദിക്കില്ല.
കയ്യിൽ പണമില്ലായിരുന്ന ബോബിക്ക് 200 രൂപ നൽകി, ഒരു ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തി അടുപ്പക്കാർക്ക് കാണാനുള്ള അവസരമൊരുക്കിക്കൊടുത്തു, ബോബിയെ കാണാനെത്തിയത് ജയിൽ സന്ദർശന പട്ടികയിൽ പേര് ചേർക്കാതെ, സംസാരം സൂപ്രണ്ടിന്റെ മുറിയിലിരുന്ന്. ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക പരി​ഗണന?- സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

വിദേശ പര്യടനങ്ങളിൽ ഒറ്റയ്ക്കുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കില്ല. ടീം ബസിൽ ഒരുമിച്ചുതന്നെ താരങ്ങൾ യാത്രകൾ നടത്തണം. 150 കിലോയിൽ അധികമുള്ള ലഗേജിന് വരുന്ന അധികചാർജ് ബിസിസിഐ നൽകില്ല. അത് താരങ്ങൾ തന്നെ വഹിക്കണം.

താരങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൂടാതെ മുഖ്യപരിശീലകൻ ഗൗതംഗംഭീറിനും ചില വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാനേജരെ സ്റ്റേഡിയങ്ങളിലെ വിഐപി ബോക്സിൽ ഇരുത്താനും അനുവദിക്കില്ല. മാത്രമല്ല ടീം ബസിലോ, അതിനു പിന്നിലുള്ള ബസിലോ ഗംഭീറിനെ അനുഗമിക്കാനും മാനേജരെ അനുവദിക്കില്ല.

കാമ്പ, ഇൻഡിപെൻഡൻസ് പാനീയങ്ങൾ, ലഘുഭക്ഷണം, വിശ്രമകേന്ദ്രങ്ങൾ.., ദിശാ നിർദേശങ്ങൾ…, ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുരക്ഷിത സൗകര്യങ്ങൾ ഒരുക്കും…!! മഹാ കുംഭ് 2025-ൽ പങ്കാളികളായി റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ്..!!!

ഓസ്‌ട്രേലിയൻ പ്രകടനത്തിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഗംഭീറും രോഹിത് ശർമയും അടക്കമുള്ളവരും ബിസിസിഐ ഭാരവാഹികളും സെലക്ടർമാരും കഴിഞ്ഞ ദിവസം മുംബൈയിൽ അവലോകന യോഗം നടത്തിയിരുന്നു. മേൽപ്പറഞ്ഞ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായതായണ് വിവരം.

ടീമിലെ സപ്പോർട്ട് സ്റ്റാഫിന്റെ കാലാവധി മൂന്നു വർഷമായി പരിമിതപ്പെടുത്തണമെന്നും നിർദേശമുണ്ട്. ചില സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ വളരെക്കാലമായി ടീമിനൊപ്പമുള്ളവരാണെന്നും അവരുടെ പ്രകടനം മോശമാണെന്നും ബിസിസിഐ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7