റിലയൻസ് ഫൗണ്ടേഷന്റെ കഹാനി കലാ ഖുഷി കേരളത്തിലും..!! ഇന്ത്യയിലുടനീളമുള്ള കുട്ടികളുടെ സർഗാത്മകത പ്രചോദിപ്പിക്കുന്നതിനുള്ള ഒരു സംരംഭം… ദേശീയതലത്തിൽ 22,000 കുട്ടികൾ ഈ വർഷം പദ്ധതിയുടെ ഭാഗമായി… കേരളത്തിൽനിന്ന് 3000 കുട്ടികൾ…

കൊച്ചി: റിലയൻസ് ഫൗണ്ടേഷന്റെ കഹാനി കലാ ഖുഷി കാമ്പയിൻ കേരളത്തിൽ മുപ്പതിലധികം സ്ഥലങ്ങളിൽ സംഘടിക്കപ്പെട്ടു. കഴിഞ്ഞ ശിശുദിനത്തിൽ ആരംഭിച്ച കഹാനി കലാ ഖുഷി രാജ്യത്തെ സ്‌കൂളുകളിലെയും അംഗൻവാടികളിലെയും കുട്ടികളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്.

കേരളത്തിൽ, 3000-ത്തിലധികം കുട്ടികളിലേക്ക് ഇത്തവണ ഈ കാമ്പയിൻ എത്തി. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി റിലയൻസ് ജീവനക്കാർ കുട്ടികൾക്കൊപ്പം കഥ പറഞ്ഞും കവിതകൾ ചൊല്ലിയും കളിച്ചും ഈ സംരംഭത്തിന്റെ ഭാഗമായി. ദേശീയതലത്തിൽ, 1,100-ലധികം അങ്കണവാടികളിൽ നിന്നുള്ള കുട്ടികളുൾപ്പെടെ 22,000 കുട്ടികൾ ഈ വർഷം പദ്ധതിയുടെ ഭാഗമായി.

കഹാനി കലാ ഖുഷി സംരംഭം കുട്ടികളിൽ ആശയവിനിമയ കഴിവുകൾ വളർത്തുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. കുട്ടികളോടും യുവാക്കളോടും ഉള്ള റിലയൻസ് ഫൗണ്ടേഷൻ്റെ പ്രതിബദ്ധതയാൽ നയിക്കപ്പെടുന്ന ഈ പരിപാടി ശക്തവും സമൃദ്ധവുമായ ഒരു രാഷ്ട്രം സൃഷ്ടിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നു.

ഒരു ദശാബ്ദത്തിലേറെയായി, ശിശുദിനത്തോടനുബന്ധിച്ച് റിലയൻസ് ഫൗണ്ടേഷൻ ഇത്തത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത് . കഴിഞ്ഞ വർഷം രാജ്യത്തെ 25 നഗരങ്ങളിലായി 17,000 കുട്ടികളിൽ കഹാനി കലാ ഖുഷി എത്തി.

ജിയോയും യൂട്യൂബും കൈകോ‍ർത്തു…!! ജിയോഎയര്‍ ഫൈബര്‍, ജിയോഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ യൂട്യൂബ് പ്രീമിയം സേവനങ്ങള്‍ സൗജന്യമായി ആസ്വദിക്കാം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7