ഡൽഹി പിടിച്ചെടുക്കാൻ കച്ചകെട്ടി ബിജെപി, മദ്യനയ അഴിമതിയിലൂടെ നഷ്ടം 2,026 കോടി രൂപയെന്ന് ബിജെപി, ആരോപണം സിഎജി റിപ്പോർട്ട് മുൻനിർത്തി, മന്ത്രിസഭയുടെ അംഗീകാരമോ, ഗവർണറുടെ അനുമതിയോ ഇല്ലാതെയാണ് നയം സംബന്ധിച്ച ഗൗരവമേറിയ തീരുമാനങ്ങൾ എടുത്തത്, ലൈസെൻസ് പുതുക്കിയതിലും ക്രമക്കേട്, റിപ്പോർട്ട് എവിടെ? ബിജെപിയുടെ ഓഫിസിൽവച്ചാണോ തയാറാക്കിയത്?- എഎപി

ന്യൂഡൽഹി: മദ്യനയ അഴിമതിയിലൂടെ ഡൽഹിക്ക് 2,026 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന ആരോപണവുമായി ബിജെപി. കട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി)ൻറെ കണ്ടെത്തലെന്ന് റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചത്. ഇതുവരെ ഔദ്യോഗികമായി പുറത്തുവിടാത്ത സിഎജി റിപ്പോർട്ടിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിനേതിരേ കടുത്ത വിമർശനങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ട് ഈ റിപ്പോർട്ടിലെ വിവരങ്ങളെ മുൻനിർത്തിയാണ് ആംആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തിയത്.

മദ്യനയവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും വലിയ വീഴ്ചകളുണ്ടായെന്നാണ് സിഎജി റിപ്പോർട്ടിലെ കണ്ടെത്തലെന്നാണ് പുറത്തുവരുന്ന വിവരം. മദ്യനയം നടപ്പാക്കിയതിലെ ക്രമക്കേടുകൾ കാരണം സംസ്ഥാനത്തിന് 2,026 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

2021 നവംബറിൽ കൊണ്ടുവന്ന മദ്യനയത്തിൻറെ ലക്ഷ്യം വരുമാനം വർധിപ്പിക്കുക, മദ്യവ്യാപാരം ലളിതമാക്കുക എന്നിവയായിരുന്നു. പക്ഷെ അഴിമതിയും സാമ്പത്തികക്രമക്കേടും അതിന് മങ്ങലേൽപിച്ചെന്നാണ് റിപ്പോർട്ടിലെ വിമർശനം. മദ്യനയം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടു. അന്നത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം, വിദഗ്ധ സമിതിയുടെ പ്രധാന ശുപാർശകൾ അവഗണിക്കുകയാണുണ്ടായതെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല മദ്യനയംകൊണ്ട് എഎപി നേതാക്കൾ ഇതിൽനിന്ന് നേട്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മാത്രമല്ല മന്ത്രിസഭയുടെ അംഗീകാരമോ, ഗവർണറുടെ അനുമതിയോ ഇല്ലാതെയാണ് നയം സംബന്ധിച്ച ഗൗരവമേറിയ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്. കൂടാതെ ലൈസൻസ് നൽകുന്നതിലും പുതുക്കുന്നതിലും ക്രമക്കേടുകൾ നടന്നെന്നും റിപ്പോർട്ടിൽ പറയുന്നു. എഎപിയുടെ നയങ്ങൾ അത്രനല്ലതായിരുന്നെങ്കിൽ അവരെന്തിനാണ് ഞെട്ടിയതെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ ചോദിച്ചു. ഡൽഹിയിലെ തകർന്ന റോഡുകളേക്കുറിച്ചും വീടുകളിലെ മലിനമായ വെള്ളത്തേക്കുറിച്ചും ഉയരുന്ന വൈദ്യുതബില്ലിനേക്കുറിച്ചും കുന്നുകൂടിക്കൊണ്ടിരിക്കുന്ന മാലിന്യത്തേക്കുറിച്ചും എഎപിക്ക് ഉത്തരമില്ല. ആംആദ്മിയിൽനിന്നുള്ള മോചനമാണ് ഇന്ന് ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടത്, അനുരാഗ് ഠാക്കൂർ കുറ്റപ്പെടുത്തി.
രണ്ടര വയസുകാരി നോട്ട് എഴുതിയില്ല, ‌‌അങ്കണവാടി ടീച്ചർ കുരുന്നിനെ ഷൂ റാക്കിന്റെ കമ്പിയൂരി അടിച്ചതായി പരാതി, സാരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ, കുട്ടിയെ ഉപദ്രവിച്ചത് താനല്ല കൂടെയുണ്ടായിരുന്ന കുട്ടിയെന്ന് ടീച്ചർ, ചൈൽഡ് ലൈനിന് പരാതി നൽകി മാതാപിതാക്കൾ

അതേസമയം, എഎപി എംപിയായ സഞ്ജയ് സിങ് സിഎജി റിപ്പോർട്ടിന്റെ ആധികാരികതയെ ചോദ്യംചെയ്ത് രംഗത്തെത്തി. ‘എവിടെയാണ് സിഎജി റിപ്പോർട്ട്? അതിന്റെ പകർപ്പ് കൈവശമുണ്ടോ? ബിജെപിയുടെ ഓഫീസിൽ വച്ചാണോ അത് തയ്യാറാക്കിയത്? ബിജെപിക്കാർ പേടിച്ചിരിക്കുകയാണ്. അവർ മാനസികനില തകരാറിലായി. ഞങ്ങൾക്ക് എല്ലാത്തിനോടും പ്രതികരിക്കാൻ കഴിയില്ല. ഒരു വശത്ത്, സിഎജി റിപ്പോർട്ട് മേശപ്പുറത്ത് വച്ചിട്ടില്ലെന്ന് അവർ പറയുന്നു, എന്നാൽ മറുവശത്ത് അവർ അത് പുറത്തുവിട്ടുവെന്ന് പറയുന്നു. ഇതുകൊണ്ടെല്ലാം എന്താണ് അർത്ഥമാക്കുന്നത്?’, സഞ്ജയ് സിങ് ചോദിച്ചു. സിഎജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കുന്നതിലെ കാലതാമസത്തെ വിമർശിച്ചുകൊണ്ട് ഡൽഹി കോൺഗ്രസ് പ്രസിഡന്റ് ദേവേന്ദർ യാദവും രംഗത്തെത്തിയിട്ടുണ്ട്.

കിടപ്പു രോഗിയായ അച്ഛൻ മൂത്രമൊഴിച്ചതിന് വഴക്ക്, അർദ്ധ രാത്രിയിൽ ആഭിചാരകർമ്മങ്ങൾ, സമാധിയായ അച്ഛനു മണ്ഡപം കെട്ടി ‌ശരീരം പീഠത്തിലിരുത്തി സ്ലാബിട്ടു മൂടി, പോസ്റ്റർ പതിച്ച് സ്മാരകം സ്ഥാപിച്ചു, നെയ്യാറ്റിൻകര സ്വദേശിയെ കാണാതായതിനു കേസെടുത്ത് പോലീസ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7