മലപ്പുറം: പാണക്കാടെത്തിയ പിവി അൻവർ എംഎൽഎ വീട്ടിലെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ല, മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളാണ് ചർച്ചയായതെന്നും അതിൽ തങ്ങൾ പിന്തുണ പ്രഖ്യാപിച്ചതായും അൻവർ പറഞ്ഞു.
ചൊവ്വാഴ്ച്ച സാധാരണഗതിയിൽ പാണക്കാട് സന്ദർശകർ എത്തുന്ന ദിവസമാണ്. പിവി അൻവറും തന്നെ കാണാൻ പാണക്കാട് എത്തിയതാണ്. ചായ കുടിച്ച് അൻവർ മടങ്ങുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. യുഡിഎഫിലേക്കെന്ന വാദത്തിൽ മുന്നണി വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും. വന നിയമത്തിന്റെ ബുദ്ധിമുട്ട് നിരവധി ഇടങ്ങളിൽ ഉണ്ട്. പുതിയ വന നിയമഭേദഗതി സർക്കാർ പുനഃപരിശോധിക്കേണ്ടതുണ്ട്. യുഡിഎഫ് അധികാരത്തിൽ വരണമെന്ന് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വിമാനയാത്രികർക്കു ഇനി കയ്യിൽ കരുതാവുന്നത് ഒരു ബാഗ് മാത്രം, നിയന്ത്രണങ്ങൾ ശക്തമാക്കി ബിസിഎഎസ്, ഇക്കോണമി /പ്രീമിയം ഇക്കോണമി ക്ലാസിൽ ബാഗ് ഭാരം ഏഴു കിലോഗ്രാമിൽ കൂടരുത്, ബിസിനസ്/ഫസ്റ്റ് ക്ലാസിൽ ഭാര പരിധി 10 കിലോഗ്രാം, മേയ് രണ്ടു മുതൽ പ്രാബല്യത്തിൽ
യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്ന് പിവി അൻവറും പ്രതികരിച്ചു. മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് പിന്തുണ തേടിയാണ് എത്തിയത്. യുഡിഎഫുമായി സഹകരിക്കാൻ താൽപ്പര്യമുണ്ടെന്നും അൻവർ ആവർത്തിച്ചു. ജാതിമതഭേദമന്യേ ജനങ്ങളെ സഹായിക്കുന്നവരാണ് പാണക്കാടുള്ളത്. മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്കെതിരെ പോരാടാൻ അദ്ദേഹം പിന്തുണയറിയിച്ചിട്ടുണ്ട്.
യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യവും ചർച്ചയായിട്ടില്ല. പ്രതിപക്ഷ നേതാവുമായി മറ്റ് കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ പിണറായി വിജയനെ അധികാരത്തിൽ നിന്നും പുറത്താക്കുകയാണ് ലക്ഷ്യമെന്നും പി വി അൻവർ പറഞ്ഞു.
അതേ സമയം കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ കഴിഞ്ഞ ദിവസമാണ് പിവി അൻവറിന് കോടതി ജാമ്യം അനുവദിച്ചത്. നിലമ്പൂർ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.